ദുബൈ: ക്രിക്കറ്റില്‍ റണ്‍ഔട്ടുകള്‍ സാധാരണമാണ്. എന്നാല്‍ ഏവരെയും അമ്പരപ്പിക്കുന്ന റണ്‍ഔട്ടുകള്‍ അസാധാരണമാണ്. പാകിസ്താനും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ അത്തരത്തില്‍ അസാധാരണമായ റണ്‍ഔട്ടിന് വേദിയായി. പാകിസ്താന്റെ മുഹമ്മദ് ആമിറാണ് ‘രസകരമായി’ പുറത്തായത്. ദേവേന്ദ്ര ബിഷുവിനെ ലോങ് ഓണിലൂടെ സിക്‌സറിന് പറത്തിയ ആമിര്‍ പന്തിന്റെ ഗതിക്കനുസരിച്ച് മേലോട്ട് നോക്കിനിന്നു.

https://twitter.com/taimoorz1/status/793753794958004224

കാഴ്ചക്കാരെല്ലാവരും സിക്‌സറാണെന്നാണ് കരുതിയത്. എന്നാല്‍ ബൗണ്ടറി ലൈനിനരികില്‍ റോസ്റ്റണ്‍ ചേസ് അല്‍ഭുതകരമായി പന്ത് തടുത്തിട്ടു. ബൗണ്ടറി ലൈനില്‍ തട്ടിയെന്ന് കരുതി ആമിര്‍ ക്രിസില്‍ തന്നെ നിന്നു. എന്നാല്‍ ദ്രുത വേഗത്തില്‍ റോസ്റ്റണ്‍ ചേസ് പന്ത് എറിഞ്ഞുകൊടുത്തപ്പോഴാണ് സിക്‌സാണെന്ന് കരുതി മറുതലക്കലുള്ള വഹാബ് റിയാസിന് കൈകൊടുക്കാനൊരുങ്ങിയ ആമിറിന് അപകടം മനസിലായത്.

https://www.youtube.com/watch?v=67swXoIHlJM