ഐ.എസ്.എല്ലിന്റെ ഈ സീസണ്‍ നിരവധി മനോഹര ഗോളുകള്‍ക്ക് സാക്ഷിയായിട്ടുണ്ട്. അവയുടെ ഗണത്തിലേക്ക് ഒന്നു കൂടി പിറന്നു ചെന്നൈയിന്‍ എഫ്.സി – മുംബൈ മത്സരത്തില്‍. കളിയുടെ സിംഹഭാഗവും പിന്നിലായിരുന്ന മുംബൈക്ക് സമനില നേടിക്കൊടുത്തത് 88-ാം മിനുട്ടില്‍ ബ്രസീലിയന്‍ താരം ലിയോ കോസ്റ്റ നേടിയ കരുത്തുറ്റ ലോങ് റേഞ്ചര്‍ ഗോളാണ്. മത്സരം 1-1 സമനിലയില്‍ അവസാനിച്ചു.

ബോക്‌സിനു പുറത്തുനിന്ന് വെട്ടിത്തിരിഞ്ഞ് കോസ്റ്റ തൊടുത്തുവിട്ട കരുത്തുറ്റ ഷോട്ട് ഡൈവ് ചെയ്ത ചെന്നൈ കീപ്പര്‍ക്ക് അവസരം നല്‍കാതെ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് താണിറങ്ങുന്ന കാഴ്ച മനോഹരമായിരുന്നു.

നേരത്തെ 51-ാം മിനുട്ടില്‍ ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖ്‌ലുവയാണ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ചെന്നൈയിനെ മുന്നിലെത്തിച്ചത്.