തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മുന്‍കൂട്ടി കണ്ട് സിപിഎം. വിധി എതിരാകുമ്പോള്‍ സര്‍ക്കാര്‍ രാജിവച്ച ചരിത്രം കേരളത്തിലില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ഒരു സ്വാകാര്യ ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിധി എതിരാകുമ്പോള്‍ സര്‍ക്കാര്‍ രാജിവച്ച ചരിത്രം കേരളത്തിലില്ല. സര്‍ക്കാറിന്റെ നേട്ടം ജനങ്ങളിലെത്തിയില്ല എന്നാണ് കരുതേണ്ടത്. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചതായും കരുതേണ്ടി വരും’ – എന്നിങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

അതിനിടെ, ആദ്യ ഫലസൂചനകള്‍ എട്ടരയോടെ അറിയാം. മുഴുവന്‍ ഫലവും ഉച്ചയോടെ തന്നെ അറിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്.