നിര്‍ത്താതെ കരഞ്ഞതിന് കുട്ടിയുടെ വായില്‍ മുളകുപൊടി തേച്ച് അംഗനവാടി ജീവനക്കാരി. പതിവുപോലെ അമ്മ ജോലിക്കു പോകുന്നതിനു മുമ്പ് അംഗനാവാടിയില്‍ ഏല്‍പ്പിച്ചു മടങ്ങി. എന്നാല്‍ അംഗനവാടിയില്‍ പോകാന്‍ മടിച്ച കുട്ടിയെ നിര്‍ബന്ധിച്ചതിനാല്‍ കുഞ്ഞു നിര്‍ത്താതെ കരയുകയായിരുന്നു.

ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലിയാലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടിയുടെ കരച്ചില്‍ മാറ്റാന്‍ അംഗനവാടി ജീവനക്കാരി കുമാരി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ദേഷ്യപ്പെട്ട കുമാരി കുട്ടിയുടെ വായില്‍ മുളകുപൊടി തേക്കുകയായിരുന്നു.

പേടിച്ച് മറ്റു കുട്ടികളും കരയാന്‍ ആരംഭിച്ചതോടെ നാട്ടുകാര്‍ ഓടി കൂടുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും പൊലീസില്‍ പരാതി നല്‍കി.