എറണാകുളം മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി. അറസ്റ്റ് വൈകുന്നത് എന്തെന്ന് ജനങ്ങള്‍ അറിയണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കൂടാതെ, കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേസ് അന്വേഷണത്തില്‍ പൊലീസിന് പാളിച്ച പറ്റിയെന്ന ആരോപണവുമായി എഐഎസ്എഫ്. കൊല നടത്തിയ പ്രതികള്‍ രക്ഷപ്പെടുമോ എന്ന ഭയം എഐഎസ്എഫിനുണ്ടെന്നും എറണാകുളം ജില്ലാ സെക്രട്ടറി അസ്‌ലഫ് പറഞ്ഞു. പ്രതികളെയും പ്രതികളെ ഒളിപ്പിക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അസ്‌ലഫ് ആവശ്യപ്പെട്ടു.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരായി പൊലീസിന്റെ പക്കലുള്ളത് എസ്എഫ്‌ഐ പിടിച്ചുകൊടുത്ത പ്രതികളാണ്. മുഖ്യപ്രതിയെ ഇതുവരെയും പിടികൂടിയില്ല. പ്രിതകള്‍ക്കൊപ്പം ഇവരെ ഒളിപ്പിക്കുന്നവരേയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും അസ്‌ലഫ് പറഞ്ഞു.