മുസഫര്‍നഗര്‍: ബി.എസ്.എഫ് ജവാന്റെ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം.

വിവാഹ വാഗ്ദാനം നല്‍കി ബി.എസ്.എഫ് ജവാന്‍ യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന് യുവതിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബലാല്‍സംഗത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ജവാന്‍ ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പിതാവ് ആരോപിച്ചു.

ജവാന്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് ഈ മാസം ആറിന് വിഷം കഴിച്ച യുവതി വെള്ളിയാഴ്ച ആശുപത്രിയില്‍ മരിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കോട്വാലി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.