Connect with us

india

എഎന്‍ഐയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു

13 വയസ് പൂര്‍ത്തിയായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

Published

on

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് വിലക്ക് ഏര്‍പ്പെടുത്തി ട്വിറ്റര്‍. 13 വയസ് പൂര്‍ത്തിയായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ‘ഈ അക്കൗണ്ട് നിലവിലില്ല’ എന്ന സന്ദേശമാണ് എഎന്‍ഐയുടെ ട്വിറ്റര്‍ അക്കൗണ്ട് തുറക്കുമ്പോള്‍ കാണുന്നത്. എഎന്‍ഐ എഡിറ്റര്‍ സ്മിത പ്രകാശാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 13 ആണെന്നും അത് എ.എന്‍.ഐ പാലിക്കുന്നില്ലെന്നുമാണ് ട്വിറ്ററിന്റെ ആരോപണം. ‘ഒരു ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിക്കുന്നതിന്, നിങ്ങള്‍ക്ക് കുറഞ്ഞത് 13 വയസ് പൂര്‍ത്തിയായിരിക്കണം. ഈ പ്രായ നിബന്ധനകള്‍ നിങ്ങള്‍ പാലിക്കുന്നില്ലെന്ന് ട്വിറ്ററിന് വ്യക്തമായി, അതിനാല്‍ നിങ്ങളുടെ അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുന്നു, ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യപ്പെടും’ എന്ന് ഇമെയില്‍ സന്ദേശമാണ് എ.എന്‍.ഐക്ക് ലഭിച്ചിരിക്കുന്നത്.

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അ​പേ​ക്ഷ​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ക്കി തു​ക അ​ട​ക്കേ​ണ്ട​ത്.

Published

on

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷം ഹ​ജ്ജി​ന് പോ​കു​ന്ന​വ​രു​ടെ മൂ​ന്നാം ഗ​ഡു അ​ട​ക്കേ​ണ്ട സ​മ​യ​പ​രി​ധി മേ​യ് നാ​ല് വ​രെ നീ​ട്ടി. അ​പേ​ക്ഷ​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ക്കി തു​ക അ​ട​ക്കേ​ണ്ട​ത്.

തീ​ർ​ഥാ​ട​ക​ർ ക​വ​ർ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഹ​ജ്ജ് ക​മ്മി​റ്റി വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ച്ചാ​ൽ അ​ട​ക്കേ​ണ്ട തു​ക സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

india

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന് മോദിക്ക് ഭയം: കോണ്‍ഗ്രസ്

‘മഹിളാ സമ്മാന്‍’, ‘നാരി ശക്തി’ എന്നീ വിഷയങ്ങളില്‍ പലപ്പോഴായി കുപ്രചരണങ്ങള്‍ നടത്തുന്ന മോദി, പ്രജ്വല്‍ രേവണ്ണയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ്? ജയറാം രമേശ് ചോദിച്ചു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന ഭയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് കോണ്‍ഗ്രസ്. ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ജെഡി(എസ്) ഹാസന്‍ സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണയെ രാഷ്ട്രീയമായി പിന്തുണച്ചതിന് മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് മഹിളാ സമ്മാന്‍ എന്ന മോദിയുടെ നയത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

”മോദി എന്തിനാണ് ഹാസന്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയത്. ജനാര്‍ദ്ദന്‍ റെഡ്ഡിക്ക് വേണ്ടി ബി.ജെ.പി വാഷിംഗ് മെഷീന്‍ മുഴുവനായി കറങ്ങുന്നുണ്ടോ? നുണ പറയുന്നതിനും ഭയപ്പെടുത്തുന്നതിനും പകരം ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയണം” കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.ഹാസന്‍ സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട സെക്‌സ് ടേപ്പ് വിവാദം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഹാസനിലെ സിറ്റിങ് എം.പിയായ പ്രജ്വല്‍ രേവണ്ണ ആയിരക്കണക്കിന് സ്ത്രീകളുടെ സ്ത്രീകളുടെ അശ്ലീല വീഡിയോയാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് ജില്ലയിലുടനീളം പെന്‍ഡ്രൈവ് വഴി വീഡിയോകള്‍ വിതരണം ചെയ്തു ഇരകളെ അപമാനിച്ചു. അവരില്‍ ചിലര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇത്തരം വീഡിയോകള്‍ ഉണ്ടെന്ന വസ്തുത അറിയാമെന്നിരിക്കെയാണ് പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കിയത്.

പ്രജ്വലിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മുന്‍ എം.എല്‍.എം പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയിരുന്നു. സ്ത്രീകളുടെ നീതിക്ക് മുന്‍ഗണന നല്‍കുന്നതിനുപകരം, എന്‍ഡിഎ ആസൂത്രിതമായി അഴിമതിയെ പോളിംഗ് വരെ അടിച്ചമര്‍ത്തുകയായിരുന്നു.’മഹിളാ സമ്മാന്‍’, ‘നാരി ശക്തി’ എന്നീ വിഷയങ്ങളില്‍ പലപ്പോഴായി കുപ്രചരണങ്ങള്‍ നടത്തുന്ന മോദി, പ്രജ്വല്‍ രേവണ്ണയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ്? ജയറാം രമേശ് ചോദിച്ചു.

വിവിധ അഴിമതികളിലും കുംഭകോണങ്ങളിലും പ്രതികള്‍ക്ക് ബി.ജെ.പി ക്ലീന്‍ ചിറ്റ് നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ”35,000 കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതിയും 20 ക്രിമിനല്‍ കേസുകളും ഉള്ള ബെല്ലാരി ജനാര്‍ദന്‍ റെഡ്ഡി മാര്‍ച്ച് 25ന് ബി.ജെ.പിയില്‍ ചേര്‍ന്നു.ബി ജെ പി വാഷിംഗ് മെഷീന്‍ മന്ദഗതിയിലാക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണോ അതോ ബി.ജെ.പി നേതാക്കളെ അഴിമതി അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കുകയോ?എന്തുകൊണ്ടാണ് പ്രധാനമന്ത്രി പാര്‍ട്ടിയില്‍ അഴിമതി നടത്തിയതിന് അന്വേഷണ വിധേയനായ ഒരു നേതാവിനെ എടുത്തത്? ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending