kerala

കണ്ണൂരില്‍ വീണ്ടും ദാരുണാപകടം: രണ്ട് സ്ത്രീകള്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

By webdesk11

February 02, 2023

കണ്ണൂര്‍ പഴയങ്ങാടി പാലത്തിനു മുകളില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ടു മരണം. കാറില്‍ ഉണ്ടായിരുന്ന പഴയങ്ങാടി സ്വദേശി ഫാത്തിമ (24) സ്‌കൂട്ടര്‍ യാത്രക്കാരി കുറ്റൂര്‍ സ്വദേശി വീണ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം.

പഴയങ്ങാടി ഭാഗത്ത് നിന്നും ചെറുകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്നു സ്‌കൂട്ടര്‍ കണ്ണൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വീണയുടെ ഭര്‍ത്താവ് മധുസൂദനന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കാറില്‍ ഉണ്ടായിരുന്ന ഫാത്തിമയുടെ ഭര്‍ത്താവ് സാക്കി,മാതാവ്,മക്കള്‍ എന്നിവരും പരിക്കുകളോടെ രക്ഷപ്പെട്ടു.