Culture
യു.പിയിൽ എസ്.പി-ബി.എസ്.പി സഖ്യം 54 സീറ്റ് നേടുമെന്ന് ആന്ത്രോപോളജി പഠനം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.ജെ.പി വൻജയം സ്വന്തമാക്കുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾക്കിടെ എസ്.പി – ബി.എസ്.പി സഖ്യത്തിന്റെ മുൻതൂക്കം പ്രഖ്യാപിച്ച് നരവംശ ശാസ്ത്രപഠനം. Anthro.ai ശാസ്ത്രീയമായി നടത്തിയ പഠനത്തിലാണ് 80 സീറ്റുകളുള്ള സംസ്ഥാനത്ത് അഖിലേഷ് യാദവ് – മായാവതി സഖ്യത്തിന് 54 സീറ്റുകൾ പ്രവചിച്ചിരിക്കുന്നത്. ജനങ്ങളുടെ പ്രാഥമിക താൽപര്യങ്ങളും അവ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ചെലുത്തുന്ന രീതിയും പഠന വിധേയമാക്കിയാണ് ഈ നിഗമനത്തിലെത്തിയതെന്ന് റിപ്പോർട്ട് തയ്യാറാക്കിയ അരുണ ഹാൻഡിക്, സോയ വഹി, റഹീൽ ഖുർഷിദ്, നരേന്ദ്ര നാഗ് എന്നിവർ വ്യക്തമാക്കുന്നു.
സമാജ് വാദി പാർട്ടിയും ബി.എസ്.പിയും രാഷ്ട്രീയ ലോക്ദളും ചേർന്ന സഖ്യം 54 സീറ്റ് നേടുമെന്ന് ആന്ത്രോ പ്രവചിക്കുന്നു. ബി.എസ്.പി 27-ഉം എസ്.പി 22-ഉം സീറ്റുകൾ നേടും. ആർ.എൽ.ഡിക്ക് രണ്ട് സീറ്റുണ്ടാകും.
ബി.ജെ.പിക്ക് 21 സീറ്റുകളാണ് നേടാൻ കഴിയുക. ഇതിൽ ഒൻപത് സീറ്റുകൾ കൂടി വർധിക്കാൻ സാധ്യതയുണ്ട്. കോൺഗ്രസ് നാല് സീറ്റിൽ മാത്രമാവും ജയിക്കുക. പി.എസ്.പി (എൽ) ഒരു സീറ്റിൽ ജയിക്കും.
ബി.ജെ.പിയുടെ വോട്ടുവിഹിതത്തിൽ മൂന്നു മുതൽ ആറ് ശതമാനം വരെ ഇടിവുണ്ടാകും. അതേസമയം, എസ്.പി-ബി.എസ്.പി സഖ്യം രണ്ട് മുതൽ അഞ്ച് ശതമാനം വരെ വോട്ട് വർധിപ്പിക്കും.
കഴിഞ്ഞ ആറു മാസമായി വ്യത്യസ്ത ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട് അവരെ ബാധിക്കുന്ന പ്രശ്‌നങ്ങൾ വിലയിരുത്തിയിരുന്നുവെന്നും അവ തെരഞ്ഞെടുപ്പിലുണ്ടാക്കാവുന്ന പ്രതിഫലനങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുകയാണ് ചെയ്തതെന്നും ആന്ത്രോ വ്യക്തമാക്കുന്നു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
പാലക്കാട് വീടിനുമുകളില് മരം വീണ് നാലുപേര്ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല് കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്ത്തകരുടെ എണ്ണം 220 കടന്നു
-
gulf3 days ago
യുഎഇ സ്വദേശിവല്ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്ക്കെതിരെ നടപടിയെടുത്തു
-
india3 days ago
ഊട്ടിയില് ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില് ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്ദിച്ച് ഹിന്ദുത്വവാദികള്
-
kerala3 days ago
കനത്ത മഴ; റെഡ് അലര്ട്ട്; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്ധിപ്പിക്കാന് ആന്റി-ഡ്രോണ് സംവിധാനം സ്ഥാപിക്കാന് തീരുമാനം