വിവാദ ദത്ത് കേസിൽ കുഞ്ഞിനെ
മാതാപിതാക്കൾക്ക് കൈമാറി. യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും കുട്ടിയെ വിട്ടുനൽകാൻ തിരുവനന്തപുരം കുടുംബ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കുഞ്ഞ് യഥാർത്ഥ മാതാപിതാക്കളുടെ കൈകളിൽ എത്തിയത്.

കഴിഞ്ഞദിവസം ഇരുവരുടേയും ഡിഎൻഎ പരിശോധനാ ഫലം എടുക്കുകയും അത് പോസിറ്റീവ് ആണെന്ന് തെളിയുകയും ചെയ്തിരുന്നു.

ഒരുവർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അമ്മ അനുപമക്ക് തന്‍റെ കുഞ്ഞിനെ തിരിച്ചുകിട്ടുന്നത്. കുഞ്ഞിന്‍റെ ഡി.എന്‍.എ പരിശോധന ഫലം കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്‍റെ യഥാര്‍ത്ഥ അമ്മ അനുപമയാണ് എന്ന് കോടതിക്ക് ബോധ്യമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കുടുംബകോടതിയുടെ ഉത്തരവ്. വഞ്ചിയൂര്‍ കുടുംബകോടതി ജഡ്ജ് ബിജുമേനോനാണ് നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.