ലോകത്ത് ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയെന്ന പേര് നാലു വര്‍ഷത്തിനു ശേഷം വീണ്ടും ആപ്പിളിന് ലഭിച്ചു. ഐഫോണ്‍ നിര്‍മാതാവായ ആപ്പിള്‍ കൊറിയന്‍ കമ്പനി സാംസങ്ങിനെ പിന്തള്ളിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. എന്നാല്‍, ഇത് 2020ലെ മുഴുവന്‍ കണക്കല്ല. മറിച്ച് നാലാം പാദത്തിലെ മാത്രം കണക്കാണ്.
എന്നാല്‍ പോലും ഇത് എടുത്തുപറയേണ്ട നേട്ടം തന്നെയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ അവസാനത്തെ മൂന്നു മാസങ്ങളിലായി ആപ്പിള്‍ 79.9 ദശലക്ഷം ഹാന്‍ഡ്സെറ്റുകള്‍ വിറ്റപ്പോള്‍ സാംസങ്ങിന് 62.1 ദശലക്ഷം ഫോണുകള്‍ മാത്രമാണ് വില്‍ക്കാനായത്. നാലാം പാദത്തില്‍ ആപ്പിളിന് 20.8 ശതമാനം വിഹിതവും, സാംസങ്ങിന് 16.2 ശതമാനം വിഹിതവുമാണ് ലഭിച്ചത്. സാംസങ്ങിന്റെ വില്‍പന 14.6 ശതമാനം ഇടിഞ്ഞപ്പോള്‍ ആപ്പിളിന് 14.9 ശതമാനം വളര്‍ച്ചയാണ് ലഭിച്ചത്. ഐഫോണ്‍ 12 സീരീസിനു ലഭിച്ച വന്‍ സ്വീകാര്യതയാണ് ആപ്പിളിന്റെ കുതിപ്പിനു കാരണമെന്നു പറയുന്നു.
Be the first to write a comment.