മാനേജ്‌മെന്റിലെ ഡോക്ടറല്‍ പ്രോഗ്രാമിന് തുല്യമായ ഫെലോ പ്രോഗ്രാം പ്രവേശനത്തിന് റായ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് അപേക്ഷ ക്ഷണിച്ചു.

ബിസിനസ് പോളിസി ആന്‍ഡ് സ്ട്രാറ്റജി, ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് എന്‍വയണ്‍മെന്റ്, ഫിനാന്‍സ് ആന്‍ഡ് എക്കൗണ്ടിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് സിസ്റ്റംസ്, മാര്‍ക്കറ്റിങ്, ഓപ്പറേഷന്‍ മാനേജ്‌മെന്റ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ ഗവേഷണ സൗകര്യമുണ്ട്.

60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ പി.ജി/സി.എ/ ഐ.സി.ഡബ്ലിയു.എ/ സി.എസ്/ പഞ്ചവത്സര അല്ലെങ്കില്‍ ചതുര്‍വര്‍ഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ്/ നാലുവര്‍ഷ ബി.ഇ/ ബി.ടെക്/ ബി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ പോകുന്നവര്‍ക്കും അപേക്ഷിക്കാം. 2019 ജൂണ്‍ ഒന്നിന് പ്രായം 50 കവിയരുത്.

കാറ്റ്/ഗേറ്റ്/ജി.മാറ്റ്/ ജി.ആര്‍.ഇ. സ്‌കോര്‍/ജെ.ആര്‍.എഫ് യോഗ്യത വേണം. 10 വര്‍ഷത്തിനിടെ ഐ.ഐ.എമ്മിന്റെ പി.ജി മാനേജ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയവര്‍ക്ക് ടെസ്റ്റ് സ്‌കോര്‍ വേണ്ട. അപേക്ഷാ ഫോറം www.iimraipur.ac.in എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.