Connect with us

kerala

പുതിയ പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം; പരിഷ്‌കരണം പത്ത് വര്‍ഷത്തിന് ശേഷം

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലേക്കായി തയ്യാറാക്കിയ 173 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്

Published

on

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നല്‍കി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലേക്കായി തയ്യാറാക്കിയ 173 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

രണ്ട് കോടി ഒന്‍പത് ലക്ഷം പാഠപുസ്തകങ്ങള്‍ വേണ്ടിവരുമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. 900 ലധികം വരുന്ന അധ്യാപകരാണ് പാഠ്യപദ്ധതി പരിഷ്‌കരണവുമായി പ്രവര്‍ത്തിച്ചത്. ഒന്നരവര്‍ഷം നീണ്ട പ്രക്രിയായായിരുന്നെന്നും മന്ത്രി പറഞ്ഞു. മലയാള അക്ഷരമാല എല്ലാ പുസ്തകത്തിലും ഉണ്ട്. ഏകകണ്ഠമായാണ് കരിക്കുലം കമ്മറ്റി അംഗീകാരം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

2007ലാണ് ഇതിന് മുന്‍പ് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്. 2013ലും ചില്ലറമാറ്റങ്ങള്‍ നടന്നിട്ടുണ്ട്. 10 വര്‍ഷത്തിലേറായി പാഠ്യപദ്ധതിയില്‍ മാറ്റം ഉണ്ടായിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ചു, ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

Published

on

തൃശൂര്‍: മണ്ണുത്തി വെട്ടിക്കലില്‍ ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. രാമവര്‍മ്മപുരം സ്വദേശി പണിക്കവീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അര്‍ജുന്‍ (21) ആണ് മരിച്ചത്. പട്ടിക്കാട് നിന്നും മണ്ണുത്തി ഭാഗത്തേക്കുള്ള പാതയില്‍ ടയര്‍ മാറ്റാന്‍ ഒതുക്കി നിര്‍ത്തിയ ടിപ്പര്‍ ലോറിയുടെ പുറകില്‍ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

‘അമ്മ’യിൽ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15 ന്

സംഘടനയും തലപ്പത്തേക്ക് പുതിയ അംഗങ്ങൾ വരട്ടെയെന്നാണ് മോഹൻലാലിന്റെ നിലപാട്

Published

on

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ഭരണസമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. ജനറൽ ബോഡിയിൽ തെരഞ്ഞെടുപ്പ് വേണ്ടെന്ന് അഭിപ്രായമുയർന്നിരുന്നെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് മോഹൻലാൽ പറഞ്ഞതോടെ തെരഞ്ഞെടുപ്പിലേക്ക് എത്തുകയായിരുന്നു.

സംഘടനയും തലപ്പത്തേക്ക് പുതിയ അംഗങ്ങൾ വരട്ടെയെന്നാണ് മോഹൻലാലിന്റെ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇത് കഴിഞ്ഞ മാസം പിരിച്ചുവിട്ടതോടെ ഭരണ സമിതി രൂപീകരിക്കേണ്ടത് അനിവാര്യമാവുകയായിരുന്നു.

Continue Reading

kerala

ഡോ. ഹാരിസ് പുറത്തെത്തിച്ചത് സർക്കാർ സംവിധാനത്തിന്റെ തകർച്ച: സണ്ണി ജോസഫ്

Published

on

തിരുവനന്തപുരം: ആരോഗ്യമേഖലയിലുള്ള സർക്കാർ സംവിധാനത്തിന്റെ തകർച്ചയാണ് ഡോ. ഹാരിസ് ചിറക്കൽ പുറത്തെത്തിച്ചതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അദ്ദേഹം അത് പറയാൻ നിർബന്ധിതനായിരിക്കുന്നു. രോഗികളുടെ ജീവൻ രക്ഷിക്കേണ്ട ഡോക്ടർ അതിൽ പരാജയപ്പെടുമ്പോഴുള്ള വിഷമമാണ് ഡോക്ടർ പ്രകടിപ്പിച്ചതെന്നും എല്ലാ ആശുപത്രികളിലും പ്രതിസന്ധിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

പാവപ്പെട്ട ജനങ്ങളാണ് സർക്കാർ ആശുപത്രിയിലെത്തുന്നത്. ഡോ. ഹാരിസിനെ ശാസിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ‘പ്രൊഫഷണൽ സൂയിസൈഡ്’ എന്ന വാക്കിലേക്ക് എത്തിച്ചേരുകയാണ് ഡോക്ടർ. അത് കാണിക്കുന്നത് അദ്ദേഹത്തിന്റെ ഹൃദയവേദനയാണ്. അത് അദ്ദേഹത്തെ കൊണ്ട് വിഴുങ്ങിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചാൽ നടക്കില്ല. പ്രതിപക്ഷം പല തവണ സഭയിൽ വിഷയം ഉന്നയിച്ചതാണ്. അന്ന് ചര്‍ച്ചയ്‌ക്കെടുക്കാന്‍ സർക്കാർ തയ്യാറായില്ല. സർക്കാർ നിഷേധാത്മക നിലപാടാണ് കാണിച്ചത്. കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലെല്ലാം പ്രതിഷേധം നടത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജുകളെ ഞെരുക്കി കൊല്ലാനാണ് സർക്കാർ ശ്രമിച്ചത്. സർക്കാർ തികഞ്ഞ അവഗണനാ ബോധത്തോടെയാണ് ഇതിനെ കാണുന്നത്. കോൺഗ്രസ്‌ ഈ മാസം എട്ടിന് പ്രതിഷേധിക്കും. ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ഡിജിപി വിഷയം വിവാദമാക്കിയത് പി ജയരാജനാണെന്നും സണ്ണി ജോസഫ് ആരോപിച്ചു. റവാഡ ചന്ദ്രശേഖർ എന്തുകൊണ്ടും ഡിജിപി ആവാൻ യോഗ്യനാണ് എന്നുള്ള സർക്കാർ കണ്ടെത്തൽ പി ജയരാജനെയെങ്കിലും ബോധിപ്പിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. മത്സ്യത്തൊഴിലാളികളെ അവഹേളിക്കുകയാണ് മന്ത്രി സജി ചെറിയാൻ. തെറ്റായ പ്രസ്താവന തിരുത്താൻ സജി ചെറിയാൻ തയ്യാറാവണമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

മുണ്ടക്കൈ-ചൂരൽമല പുനഃരധിവാസത്തിന് പ്രഖ്യാപിച്ച ഭവന നിർമാണ പദ്ധതി നടന്നില്ലെന്ന യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരായ വിമർശനത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. 100 വീടുകൾ നിർമിച്ചുനൽകുമെന്നാണ് കോൺഗ്രസ്‌ പറഞ്ഞത്. സ്ഥലം കണ്ടെത്താനുള്ള ശ്രമമാണ് ഇതുവരെ നടന്നത്. മൂന്ന് പ്ലോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കാനാണ് ആലോചന. ആദ്യഘട്ടം എന്ന നിലയിൽ പ്രവർത്തനം തുടങ്ങും. യൂത്ത് കോൺഗ്രസ്‌ പറഞ്ഞ വീട് കോൺഗ്രസ്‌ പറഞ്ഞ വീടുകളിൽ പെടുമോ എന്നത് ആലോചിച്ചിട്ടില്ല. കോൺഗ്രസിനെ സംബന്ധിച്ച് അവസാനവാക്ക് ചാനലിൽ പറയുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Continue Reading

Trending