Connect with us

More

അര്‍ജന്റീന രക്ഷപ്പെട്ടു

Published

on

 
കമാല്‍ വരദൂര്‍

മെല്‍ബണ്‍: സൂപ്പര്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ലിയോ മെസി നയിച്ച അര്‍ജന്റീന പരമ്പരാഗത പ്രതിയോഗികളായ പൗളോ ഡി കുട്ടിനോയുടെ ബ്രസീലിനെ ഒരു ഗോളിന് വീഴ്ത്തി. ആദ്യ പകുതിയുടെ അവസാനത്തില്‍ ഗബ്രിയേല്‍ മെര്‍ഗാദോയാണ് വിജയ ഗോള്‍ നേടിയത്. മികച്ച പ്രകടനം നടത്തിയത് ബ്രസീലാണെങ്കിലും നിര്‍ഭാഗ്യം അവരെ വിടാതെ പിന്തുടര്‍ന്നു. നെയ്മറെ പോലെ ഒരു നായകന്‍ മുന്നില്‍ നിന്ന് നയിക്കാനില്ലാത്തും ടീമിന് തിരിച്ചടിയായി. പുതിയ കോച്ച് ജോര്‍ജ് സാംപോളിക്കും ലോകകപ്പില്‍ തപ്പിതടയുന്ന അര്‍ജന്റീനക്കും പുതുശ്വാസമാണ് ഈ മെല്‍ബണ്‍ വിജയം. മെസിയും പുതിയ മെസിയെന്ന വിശേഷണമുളള പൗളോ ഡി ബാലെയും ഒരുമിക്കുമ്പോള്‍ അര്‍ജന്റീന കുതിക്കുമെന്ന് കരുതിയെങ്കിലും ഈ കോമ്പിനേഷന്‍ ക്ലിക് ചെയ്തില്ല. രണ്ടാം പകുതിയില്‍ ഡി ബാലെയെ കോച്ച് പിന്‍വലിച്ചു. മെസിയാവട്ടെ പഴയ ഫോമിന്റെ നിഴലാവുകയും ചെയ്തു. രണ്ടാം പകുതിയില്‍ ഗബ്രിയേല്‍ ജീസസിലുടെ ഉറച്ച ഗോള്‍ നേട്ടത്തിനരികില്‍ അത് തടഞ്ഞ ഡിഫന്‍ഡര്‍ ഓട്ടോമാന്‍ഡിയോട് അര്‍ജന്റീന കട്ടപ്പെട്ടിരിക്കുന്നു.
ബ്രസീലിന്റെ കുതിപ്പിലാണ് മല്‍സരം ആരംഭിച്ചത്. പതിനാറാം മിനുട്ടില്‍ കൂട്ടിനോയുടെ സുന്ദരമായ ഗോള്‍ ശ്രമം അര്‍ജന്റീന കോര്‍ണര്‍ കിക്കിന് വഴങ്ങി രക്ഷപ്പെടുത്തി.
നാല്‍പ്പത്തി രണ്ടാം മിനുട്ടില്‍ ആഞ്ചലോ ഡി മരിയ നല്‍കിയ ക്രോസില്‍ ഡി ബാലെയുടെ ഒന്നാന്തരം ഹാഫ് വോളി ബ്രസീല്‍ ഗോള്‍ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്ത്. അടുത്ത മിനുട്ടില്‍ തീര്‍ത്തും അപ്രതീക്ഷിതമായി അധികമാരുമറിയാത്ത മെര്‍ഗാദോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. ഡി മരിയോയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി തെറിച്ചപ്പോള്‍ കാത്തിരുന്ന മെര്‍ഗാദോ പന്തടിച്ച് വലയില്‍ കയറ്റുകയായിരുന്നു.
ആദ്യ പകുതിയില്‍ ലീഡുമായി പോയ അര്‍ജന്റീനയെ വിറപ്പിക്കുന്ന പ്രകടനമാണ് രണ്ടാം പകുതിയില്‍ ബ്രസീല്‍ നടത്തിയത്. അമ്പത്തിയൊമ്പതാം മിനുട്ടില്‍ മൂന്ന് അര്‍ജന്റീനിയന്‍ ഡിഫന്‍ഡര്‍മാരെ മറികടന്നുള്ള പൗളോ കുട്ടിനോയുടെ ശ്രമം അര്‍ജന്റീനിയന്‍ ഗോള്‍ക്കീപ്പര്‍ സെര്‍ജി റോമിറോ തടഞ്ഞു. അടുത്ത മിനുട്ടില്‍ പെനാല്‍ട്ടി ബോക്‌സിന് തൊട്ടരികില്‍ നിന്നും ബ്രസീലിന് ലഭിച്ച ഫ്രീകിക്ക് വില്ലിയാന് ഉപയോഗപ്പെടുത്താനായില്ല. പിറകെ ബ്രസീലിന്റെ നിര്‍ഭാഗ്യം പ്രകടമായി. ഗോള്‍ക്കീപ്പറെയും പരാജയപ്പെടുത്തിയ ഗബ്രിയേല്‍ ജീസസിന് മുന്നില്‍ അര്‍ജന്റീനിയന്‍ ഡിഫന്‍ഡര്‍ ഒട്ടിമാന്‍ഡോ വിലങ്ങായി. ഇരുവരും മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഒരുമിച്ച് കളിക്കുന്നവരാണ്. റീ ബൗണ്ട് ചെയ്ത പന്ത് ജീസസ് അടിച്ചപ്പോഴാവട്ടെ ബാറില്‍ തട്ടി തെറിച്ചു. അവസാന സമയങ്ങളില്‍ തിരിച്ചടിക്കാന്‍ ബ്രസീല്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോള്‍ മടക്കാന്‍ അവര്‍ക്കായില്ല. 95,000 പേരാണ് മല്‍സരം ആസ്വദിക്കാനെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വാഹനങ്ങള്‍ തല്ലിതകര്‍ത്ത കേസില്‍ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം മാറനല്ലൂരില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്

Published

on

തിരുവനന്തപുരം മാറന്നലൂരില്‍ വാഹനങ്ങളും വീടും ആക്രമിച്ച സംഭവത്തില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്ത്, പ്രദീപ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.

ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ശ്രീകുമാറിന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. തിരുവനന്തപുരം മാറനല്ലൂരില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്.

Continue Reading

kerala

റെക്കോഡിട്ട് വീണ്ടും സ്വര്‍ണവില; പവന് 47,080 രൂപ

ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി

Published

on

ഡിസംബര്‍ നാലിന് സ്വര്‍ണം വാങ്ങാന്‍ പോകുന്നവര്‍ നല്‍കേണ്ടി വരിക ചരിത്രത്തിലെ ഏറ്റവും വലിയ തുക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉപഭോക്താക്കളെ ഭയപ്പെടുത്തുന്ന നിലയില്‍ ഉയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണവില വര്‍ഷത്തെ അവസാന മാസം ആരംഭിക്കുമ്പോള്‍ കൂടുതല്‍ ഉയരങ്ങള്‍ തേടിപ്പോകുന്ന കാഴ്ചയാണുള്ളത്. പവന് 46,000 രൂപ എന്ന പരിധിയും കടന്നു പോകുന്ന കാഴ്ചയാണ് പോയ മാസം കണ്ടത്.

ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി. പവന് 320 രൂപ വര്‍ധിച്ച് 47,080 രൂപയുമായി. ശനിയാഴ്ച സ്വര്‍ണവില 46760 രൂപയിലെത്തിയിരുന്നു. ഇതിന് മുന്‍പ് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് ഉണ്ടായത്.

Continue Reading

crime

സ്വിഫ്റ്റ് ബസിന്റെ യാത്ര തടസ്സപ്പെടുത്തി സിപിഎം നേതാവിന്റെ കാർ യാത്ര; ചോദ്യം ചെയ്ത ഡ്രൈവർക്ക് മർദനം

ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ ശ്രമിച്ചു

Published

on

ആലപ്പുഴ: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ യാത്ര തടയ്യപ്പെടുത്തി സിപിഎം പ്രദേശികനേതാവിന്റെ കാര്‍ യാത്ര. സംഭവം ചോദ്യം ചെയ്ത ബസ് ഡ്രൈവറെ നേതാവും പ്രവര്‍ത്തകരും ചേര്‍ന്ന് കയ്യേറ്റം ചെയ്തു.

ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ ശ്രമിച്ചു. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് എസ്.കുട്ടിക്കെതിരെയാണു അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

Continue Reading

Trending