മെല്‍ബണ്‍: അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന് മെല്‍ബണില്‍ തുടക്കം. നെയ്മറില്ലാതെയാണ് ബ്രസീല്‍ കളിക്കളത്തില്‍ ഇറങ്ങുന്നത്. കളി തുടങ്ങി 16-ാം മിനുട്ടില്‍ കൂട്ടിനോയുടെ സുന്ദരമായ ഗോള്‍ ശ്രമം അര്‍ജന്റീന കോര്‍ണര്‍ കിക്കിന് വഴങ്ങി രക്ഷപ്പെടുത്തി. നാല്‍പ്പത്തി രണ്ടാം മിനുട്ടില്‍ ആഞ്ചലോ ഡി മരിയ നല്‍കിയ ക്രോസില്‍ ബാലെയുടെ ഒന്നാന്തരം ഹാഫ് വോളി. എന്നാല്‍ ബ്രസീല്‍ ഗോള്‍ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തായി. അടുത്ത മിനുട്ടില്‍ മെര്‍ഗാദോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. ഡി മരിയോയുടെ ക്രോസ് ക്രോസസ് ബാറില്‍ തട്ടി തെറിച്ചപ്പോള്‍ കാത്തിരുന്ന മെര്‍ഗാദോ പന്തടിച്ച് വലയില്‍ കയറ്റുകയായിരുന്നു.