crime

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു

By webdesk14

April 20, 2023

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് തീപിടിച്ച് 5 സൈനികര്‍ മരിച്ചു. പൂഞ്ച് മേഖലയിലാണ് അപകടമുണ്ടായത്. സംഭവം ഭീകരാക്രമണമെന്ന് സൈന്യം. ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിലാണ് ട്രക്കിന് തീപിടിച്ചത് എന്നാണ് സൈന്യം അറിയിച്ചത്. സൈന്യം അപകടം നടന്ന മേഖലയില്‍ തിരച്ചില്‍ നടത്തിവരികയാണ്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിട്ടുണ്ട്.

#BREAKING | Army vehicle catches fire near Bhata Durian forest belt in J&K's Poonch sector.#Poonch #Army pic.twitter.com/BrW4HpKqoe

— TIMES NOW (@TimesNow) April 20, 2023

സൈനിക വാഹനത്തിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തീപടര്‍ന്നതിന് പിന്നാലെ വാഹനം കത്തിനശിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം.