ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ പ്രിയ സഹോദരിയാണ് അര്‍പ്പിത ഖാന്‍. പക്ഷേ അര്‍പ്പിതയുടെ ജീവിതം ആരംഭിച്ചത് ഖാന്‍ കുടുംബത്തില്‍ നിന്നല്ല!. മുംബൈ നഗരത്തിലെ ഏതോ തെരുവില്‍ ജനിച്ചു വീണ അര്‍പ്പിതയെ സല്‍മാന്റെ അമ്മ എടുത്ത് വളര്‍ത്തുകയായിരുന്നു. തെരുവില്‍ വീടില്ലാതെ അലഞ്ഞ ഒരു സ്ത്രീയുടെ കൈയ്യില്‍ അര്‍പ്പിതയെ കണ്ടെത്തുകയായിരുന്നു. പിന്നീട് ആ കുട്ടിയെ ഖാന്‍ കുടുംബത്തിലേയ്ക്ക് കൂട്ടുകയായിരുന്നു.

ബിസിനസുകാരനാണ് അര്‍പ്പിതയുടെ ഭര്‍ത്താവ് ആയുഷ് ശര്‍മ്മ. ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ നേതാവായ അനില്‍ ശര്‍മ്മയുടെ മകനാണ് ആയുഷ് ശര്‍മ. 2014ല്‍ ഇവരുടെ ആഡംബരവിവാഹം ബോളിവുഡ് ഏറെ ആഘോഷിച്ച ഒന്നായിരുന്നു. വിവാഹസമ്മാനമായി 55 കോടിയുടെ വീടാണ് സല്‍മാന്‍ നല്‍കിയിരുന്നത്. ബാന്ദ്രയിലെ ഈ ആഡംബര ഫ്‌ലാറ്റിലാണ് അര്‍പ്പിതയും ആയുഷും ആറുവര്‍ഷമായി കഴിയുന്നത്.

നേവി ബ്ലൂ, ബ്ലാക്ക്, മെറൂണ്‍ നിറങ്ങളിലുള്ള വിശാലമായ കൗച്ചുകളാണ് വിശാലമായ ലിവിംഗ് റൂം ഉള്ള ഈ ഫ്‌ലാറ്റിന്റെ മുഖ്യ ആകര്‍ഷണം. അര്‍പ്പിതയുടെ പല പാര്‍ട്ടി ചിത്രങ്ങളിലും ഇത് കാണാം. വീട്ടിലെ ഏറ്റവും സ്‌പെഷല്‍ സ്ഥലമായി അര്‍പ്പിത കാണുന്നത് വിശാലമായ ടെറസ് ആണ്.

മകന്‍ അഹില്‍ ശര്‍മയ്ക്കു മാത്രമായി ഒരു നഴ്‌സറി ഏരിയയും അര്‍പ്പിത അടുത്തിടെ വീട്ടില്‍ ഒരുക്കിയിരുന്നു. നേവി ബ്ലൂ നിറത്തിലുള്ള സ്ലൈഡിങ് ഡോറുകളും നീല നിറത്തില്‍ തന്നെയുള്ള കാര്‍പെറ്റുമൊക്കെയാണ് നഴ്‌സറി റൂമിലുള്ളത്.അടുത്തിടെയാണ് അര്‍പ്പിതയ്ക്കും ആയുഷിനും ഒരു പെണ്‍കുഞ്ഞു കൂടി പിറന്നത്. സഹോദരന്‍ സല്‍മാന്‍ ഖാന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയായിരുന്നു കുഞ്ഞിന്റെ ജനനവും.