കണ്ണൂര്‍: മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് 15 വര്‍ഷത്തിന് ശേഷം പിടിയില്‍. മരക്കാര്‍കണ്ടി വെറ്റിലപ്പള്ളിയിലെ കിടാവിന്റെവിട റിഷാദി(36)നെയാണ് കാഞ്ഞങ്ങാട്ട് നിന്നു ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2002 ജൂണ്‍ എട്ടിന് ധനലക്ഷ്മി ആസ്പത്രിക്കടുത്തുള്ള ലതീഷിന്റെ വീട്ടില്‍ നിന്നും 10,000 രൂപയും ആനയിടുക്കിലെ റസിയ മന്‍സിലില്‍ നിന്നും രണ്ടരപവനും കവര്‍ന്ന കേസിലെ പ്രതിയാണ് ഇയാള്‍. ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വെറ്റിലപ്പള്ളിയിലെ ഇയാളുടെ വീട്ടില്‍ നിരവധി തവണ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കാഞ്ഞങ്ങാട് ലോഡ്ജില്‍ താമസിക്കുകയായിരുന്ന ഇയാളെ അജ്മീറിലേക്ക് പോകാനൊരുങ്ങവെയാണ് ടൗണ്‍ സി.ഐ രത്‌നകുമാറും സംഘവും അറസ്റ്റ്‌ചെയ്തത്.