ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ആര്‍സനലിന് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫുള്‍ഹാമിനെ തോല്‍പ്പിച്ചത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഗണ്ണേഴ്‌സിന് വേണ്ടി എട്ടാം മിനിറ്റില്‍ അലക്‌സാന്‍ട്ര ലകസാറ്റെ ആദ്യമായി വലകുലുക്കി. 49 ാം മിനിറ്റില്‍ ഗബ്രിയേലിന്റെ മിന്നും ഹെഡര്‍ ലീഡ് വീണ്ടും ഉയര്‍ത്തി. 57ാം മിനിറ്റില്‍ ഒബമെയങ് മൂന്നാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി.