Connect with us

Video Stories

ത്രിവര്‍ണ കമലം

Published

on

കമല്‍ എന്നാല്‍ താമര എന്നര്‍ത്ഥം. ബി.ജെ.പിയുടെ താമരപ്പൂവിനെ വേരോടെ പിഴുത് കോണ്‍ഗ്രസ് എന്ന ത്രിവര്‍ണകമലത്തിന്റെ അഭിമാനം പ്രതിസന്ധിഘട്ടത്തില്‍ കാത്തുരക്ഷിച്ച മനുഷ്യനെ ആര്‍ക്കും പെട്ടെന്ന് അവഗണിക്കാനാകില്ല. മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസ് എം.പിയും നാലുതവണ കേന്ദ്രക്യാബിനറ്റ് മന്ത്രിയുമായ സംസ്ഥാനത്തെ എല്ലാമേഖലക്കും സ്വീകാര്യനായ പി.സി.സി അധ്യക്ഷന് സ്വന്തം തട്ടകമായ മധ്യപ്രദേശില്‍ ജീവിതമാസകലം സേവിച്ച പ്രസ്ഥാനത്തിന് മുഖ്യമന്ത്രിക്കസേര കിട്ടിയാല്‍ എന്തിന് മാറി, മടിച്ചുനില്‍ക്കണം. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 114 പേരുടെ പിന്തുണയുണ്ട്. ബി.എസ്.പിയെയും മറ്റും കൂട്ടിയാല്‍ 121 പേരുടെ പിന്തുണ. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയോട് തന്റെ സ്വീകാര്യത ബോധ്യപ്പെടുത്തി. ഗ്വാളിയോര്‍ രാജകുടുംബാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ്‌നേതാവ് അന്തരിച്ച മാധവറാവുസിന്ധ്യയുടെ മകനുമായ യുവതുര്‍ക്കി ജ്യോതിരാദിത്യ സിന്ധ്യ സമ്മതം മൂളിയതോടെ കമലിന്റെ നെറ്റിയില്‍ മധ്യപ്രദേശിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയാകാനുള്ള ഭാഗ്യതാരകം ഉദിച്ചു.
പലയിടത്തുംപോലെ മധ്യപ്രദേശിലും കോണ്‍ഗ്രസിന് നേതാക്കളുടെ കുറവില്ല. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌സിംഗ് മുതല്‍ ജ്യോതിരാദിത്യവരെ കൈമെയ്മറന്ന് പണിയെടുത്തിട്ടാണ് സംസ്ഥാനം ഒന്നര പതിറ്റാണ്ടിനുശേഷം ത്രിവര്‍ണപതാകയില്‍ പൊതിഞ്ഞ് ജനങ്ങളുടെയും പാര്‍ട്ടിനേതൃത്വത്തിന്റെയും കൈവെള്ളയില്‍ വെച്ചുകൊടുത്തത്. കമല്‍നാഥിനെ കണ്ടില്ലെന്ന് നടിക്കാന്‍ ഡല്‍ഹിയിലെ ജനപഥിനായില്ല.
തിരഞ്ഞെടുപ്പുഫലം പുറത്തുവന്നുകൊണ്ടിരിക്കുന്ന സമയം കോണ്‍ഗ്രസുകാരുടെയും മതേതരവിശ്വാസികളുടെയും മനസ്സില്‍ തീയായിരുന്നു മധ്യപ്രദേശിനെ സംബന്ധിച്ച് .ബി.ജെ.പിയുടെ ജനകീയമുഖം ശിവരാജ് സിംഗ് ചൗഹാന്റെ ഭരണത്തെയാണ് തകര്‍ക്കേണ്ടത്. പകുതിയോളം ജനങ്ങള്‍ക്ക് മതിപ്പിന് കുറവില്ലെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തെളിയിച്ചത്. പല മാധ്യമങ്ങളും മധ്യപ്രദേശില്‍ ബി.ജെ.പി നാലാമതും അധികാരത്തിലെത്തുമെന്ന് പ്രവചിച്ചപ്പോള്‍ കമല്‍നാഥും കൂട്ടരും അതെല്ലാം പുറമെ തള്ളിക്കളഞ്ഞെങ്കിലും ഉള്ളിലൊരു ആന്തലുണ്ടായിരുന്നുവെന്നത് നേര്. ഏതായാലും കമലിന്റെ നിയോഗം അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തെ തേടിയെത്തി. ജനങ്ങള്‍ക്ക് പ്രകടനപത്രികയില്‍ നല്‍കിയ വാക്ക് അധികാരമേറ്റ് ആറാംമണിക്കൂറില്‍ പാലിച്ചു. 22 അംഗമന്ത്രിസഭാംഗങ്ങളെ വിളിച്ചിരുത്തി രണ്ടുലക്ഷം രൂപ വരെയുള്ള കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചപ്പോള്‍ അത് മധ്യപ്രദേശിലെ മാത്രം ആശ്വാസവാര്‍ത്തയായിരുന്നില്ല. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന കൊടിയ പീഡനങ്ങള്‍ക്കുള്ള മധുരപ്രതികാരമായിരുന്നു അത്. കമല്‍നാഥിനെ ദേശീയശ്രദ്ധേയനാക്കിയ സംഭവങ്ങളിലൊന്നായിരുന്നു അത്.
മൂന്നാം ദിവസം മറ്റൊരു ഉത്തരവ് കൂടി മുഖ്യമന്ത്രിക്കസേരയിലിരുന്ന് അദ്ദേഹം ഇട്ടു. 48 ഐ.എ.എസ് ഓഫീസര്‍മാരെയും സ്ഥലം മാറ്റിക്കൊണ്ടുള്ളതാണത്. ഇതില്‍ 24 ജില്ലാ കലക്ടര്‍മാര്‍ മുതല്‍ ഉന്നത ഐ.എ.എസ്,ഐ.പി.എസ്സുകാര്‍ വരെ വരും. എങ്കിലും കോണ്‍ഗ്രസിനും കമലിനും ഉള്ള വെല്ലുവിളി ഇതാണ്. ഇപ്പോഴും 0.1 ശതമാനം കൂടുതല്‍ വോട്ട് ബി.ജെ.പിക്ക് കോണ്‍ഗ്രസിനേക്കാളുണ്ട് എന്നതാണത്. നാലുമാസത്തിനുള്ളില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് അതുകൊണ്ടുതന്നെ കമല്‍നാഥിന്റെ മുഴുവന്‍ ശ്രദ്ധയും. അതിലൂടെ കമലിന്റെ മുഖ്യമന്ത്രിപദം വിലയിരുത്തപ്പെടും. സ്ഥാനമേറ്റ് രണ്ടാംദിവസം മുഖ്യമന്ത്രി ഒന്നുകൂടി പറഞ്ഞു: സംസ്ഥാനത്തെ പത്തുശതമാനം ജോലികള്‍ ഇവിടെയുള്ളവര്‍ക്ക് നല്‍കണം. ബീഹാര്‍, ഒറീസ, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് നിരവധി യുവാക്കള്‍ തൊഴില്‍തേടി സംസ്ഥാനത്ത് എത്തുന്നത് മൂലം ഇവിടത്തുകാര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. പക്ഷേ മുഖ്യമന്ത്രി ഇതിലെ പ്രാദേശികവാദത്തേക്കാള്‍ കണക്കിലെടുത്തത് സംസ്ഥാനത്തെ ജനങ്ങളുടെ വികാരമാണ്. കമല്‍നാഥിനെക്കുറിച്ച് ഒരു വാര്‍ത്ത പൊങ്ങി: പാര്‍ട്ടിയിലെ ചേരിപ്പോരുകാരണം ബി.ജെ.പിയിലേക്ക് ചേക്കേറുന്നു.ശരിയായാലും തെറ്റായാലും കോണ്‍ഗ്രസ് നേതൃത്വം കമലിനെ കൈവിടാന്‍ തയ്യാറായിരുന്നില്ല. അതിന്റെ ഗുണം നവംബര്‍ 11 കാട്ടിത്തരികയും ചെയ്തു.
തന്ത്രത്തിലെന്നപോലെ അറിവില്‍ ചില്ലറക്കാരനല്ല കമല്‍. രാജീവ്ഗാന്ധി പഠിച്ച ഡൂണ്‍ സ്‌കൂളിന്റെ സന്തതിയാണ് കക്ഷി. കല്‍ക്കത്ത സെന്റ്‌സേവ്യേഴ്‌സില്‍ നിന്ന് ബിരുദം നേടിയ ശേഷം അഭിഭാഷക ബിരുദവും കക്ഷത്താക്കിയാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. പതിനാറാം ലോക്‌സഭയില്‍ പ്രോട്ടം സ്പീക്കറായിരുന്ന കമല്‍നാഥ് ജന്മവശാല്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ്. 1985 മുതല്‍ ഇതുവരെയുമായി പലതവണ എം.പി. രാജീവ്ഗാന്ധിയുടെയും നരസിംഹറാവുവിന്റെയും ഡോ. മന്‍മോഹന്‍സിംഗിന്റെയും മന്ത്രിസഭകളില്‍ പാര്‍ലമെന്ററികാര്യം, ഗ്രാമവികസനം, വാണിജ്യം തുടങ്ങിയ വകുപ്പുകള്‍ വഹിച്ചു. ഈ വര്‍ഷം മെയ് മുതല്‍ എം.പി.സി.സി പ്രസിഡന്റ്. 1984ലെ സിഖ് വിരുദ്ധകലാപത്തില്‍ പേരുചേര്‍ക്കാന്‍ പലരും കിണഞ്ഞ് പരിശ്രമിച്ചിട്ടും അതിന് കഴിഞ്ഞില്ല. കറകളഞ്ഞ മാന്യനായ രാഷ്ട്രീയക്കാരനാണ് താനെന്ന് എഴുപത്തിരണ്ടാം വയസ്സിലും അദ്ദേഹം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending