Connect with us

Culture

കമല്‍നാഥും കര്‍ണാടകയില്‍; എംഎല്‍എമാര്‍ തിരിച്ചെത്തിയേക്കും; അനുനയ നീക്കം തകൃതി

Published

on

ന്യൂഡല്‍ഹി/ബംഗളൂരു: ഭരണപക്ഷ എം.എല്‍.എമാരുടെ കൂട്ടരാജിയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് വിമതരെ അനുനയിപ്പിക്കാന്‍ നീക്കം തകൃതി. രാജിക്കാര്യത്തില്‍ ചൊവ്വാഴ്ച വരെ തീരുമാനം എടുക്കരുതെന്ന സുപ്രീംകോടതി വിലക്കിലൂടെ ലഭിച്ച സാവകാശം പരമാവധി പ്രയോജനപ്പെടുത്തി വിമതരെ സ്വന്തം ക്യാമ്പില്‍ തിരിച്ചെത്തിക്കാനാണ് കോണ്‍ഗ്രസും ജെ.ഡി.എസും ശ്രമിക്കുന്നത്.

അതേസമയം സഖ്യസര്‍ക്കാരിന് ആശ്വാസമായി രണ്ട് വിമത എംഎല്‍എമാര്‍ തിരിച്ചെത്തിയേക്കുമെന്ന് സൂചന. എം ടി ബി നാഗരാജ് രാജി പിന്‍വലിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ കെ.സുധാകറിനെ കൂടി ഒപ്പമെത്തിക്കാനാണ് ശ്രമം. വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ, കമല്‍നാഥ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അനുനയ ചര്‍ച്ചകള്‍ക്കായി ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്.

റിസോര്‍ട്ടിലേക്ക് മാറ്റിയ ജെ ഡി എസ് എം എല്‍ എമാരുമായി മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലെ രാത്രി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വിമത എം.എല്‍.എ എം.ടി.ബി നാഗരാജുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ, ജലവിഭവ വകുപ്പ് മന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ ഇന്നലെ ചര്‍ച്ച നടത്തി. രാജി പിന്‍വലിക്കുന്ന കാര്യം ആലോചിക്കുമെന്ന് ചര്‍ച്ചക്കു പിന്നാലെ എം.ടി.ബി നാഗരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത് കോണ്‍ഗ്രസ് – ജെ.ഡി.എസ് ക്യാമ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. തനിക്കൊപ്പം രാജിവെച്ച സുധാകര്‍ റാവുവുമായി സംസാരിച്ച ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും നാഗരാജ് വ്യക്തമാക്കി. നാഗരാജ് കോണ്‍ഗ്രസിലേക്ക് മടങ്ങിയാല്‍ സുധാര്‍ റാവുവും തിരിച്ചെത്തുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. ഇതോടെ ഇരുവരുമായും അടുപ്പം പുലര്‍ത്തുന്ന മൂന്നു മുതല്‍ അഞ്ച് എം.എല്‍.എമാര്‍ വരെ കോണ്‍ഗ്രസ് ക്യാമ്പിലേക്ക് തന്നെ മടങ്ങിയേക്കുമെന്നും സൂചനയുണ്ട്.

വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട സാഹചര്യത്തില്‍ സ്പീക്കര്‍ നാളെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. നിലവില്‍ സ്പീക്കര്‍ ഉള്‍പ്പടെ 101 പേരുടെ അംഗബലമുള്ള സര്‍ക്കാര്‍ കേവലഭൂരിപക്ഷത്തിന് ഏഴ് വിമതരെ എങ്കിലും തിരികെയെത്തിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നിലപാട് മാറ്റത്തിന് വിമത എംഎല്‍ എം ടി ബി നാഗരാജ് തയാറായത്. നാഗരാജിനൊപ്പം രാജിവച്ച കെ സുധാകറുമായി നേതൃത്വം കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. സിദ്ദരാമയ്യയുടെ നേതൃത്വത്തില്‍ നടന്ന മൂന്ന് മണിക്കൂര്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് നാഗരാജ് രാജി പിന്‍ലവലിച്ചത്. എന്നാല്‍ കെ സുധാകറിന്റെ തീരുമാനം അനുസരിച്ചാവും തുടര്‍നീക്കം. മുംബൈയിലുള്ള കോണ്‍ഗ്രസ്-ജെ ഡി എസ് വിമത എം എല്‍ എമാരെ തിരികയെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.

അങ്ങനെയെങ്കില്‍ കുമാരസ്വാമി സര്‍ക്കാറിന് തല്‍ക്കാലം പിടിച്ചു നില്‍ക്കാനാവും. തിരിച്ചെത്തുന്ന വിമതര്‍ക്ക് മന്ത്രിസ്ഥാനം ഉള്‍പ്പെടെ നല്‍കാമെന്ന് കോണ്‍ഗ്രസ് – ജെ.ഡി.എസ് നേതാക്കള്‍ അറിയിച്ചതായാണ് വിവരം. നിയമസഭയില്‍ വിശ്വാസ വോട്ടു തേടുമെന്ന കുമാരസ്വാമിയുടെ പ്രഖ്യാപനം വിമത ക്യാമ്പിലുള്ള എം.എല്‍.എമാരെ ആശയക്കുഴപ്പത്തിലാക്കിയതാണ് സൂചന. വിപ്പ് നല്‍കി സര്‍ക്കാര്‍ വിശ്വാസ വോട്ടിലേക്ക് നീങ്ങിയാല്‍ എന്തു ചെയ്യുമെന്നതാണ് പ്രധാന ആശങ്ക. സര്‍ക്കാറിനെ എതിര്‍ക്കുകയോ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ക്ക് എം.എല്‍. എമാരെ അയോഗ്യരാക്കാം. കൂറുമാറ്റത്തിന് അയോഗ്യത വന്നാല്‍ ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് വിലക്ക് നേരിടേണ്ടി വരുമെന്നാണ് പ്രധാന ഭീഷണി.
അതേസമയം വിശ്വാസ വോട്ടു തേടുമെന്ന കുമാരസ്വാമിയുടെ പ്രഖ്യാപനത്തിന്, അവിശ്വാസ പ്രമേയത്തെ നേരിടാന്‍ ഒരുക്കമാണെന്ന വെല്ലുവിളിയുമായി ബി.ജെ.പി നേതാവ് ബി.എസ് യദ്യൂരപ്പയും രംഗത്തെത്തി. സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായ പശ്ചാത്തലത്തില്‍ വിശ്വാസ വോട്ടു തേടുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തന്നെ അര്‍ത്ഥരഹിതമാണെന്ന് യദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ സംസ്ഥാനത്തെ എം.എല്‍.എമാരുടെ റിസോര്‍ട്ട് വാസം തുടരുകയാണ്. കോണ്‍ഗ്രസും ബി.ജെ.പിയും സ്വന്തം എം.എല്‍.എമാരെ വെള്ളിയാഴ്ച രാത്രിയോടെയാണ് നഗര പരിധിയിലുള്ള റിസോര്‍ട്ടുകളിലേക്ക് മാറ്റിയത്. ജെ.ഡി.എസ് എം.എല്‍.എമാരും റിസോര്‍ട്ടിലാണുള്ളത്.
അതേസമയം സ്പീക്കര്‍ക്കെതിരെ അഞ്ചു എം.എല്‍.മാര്‍ കൂടി സുപ്രീംകോടതിയെ സമീപിച്ചു. രാജിവെച്ച പതിനാറ് എം.എല്‍.എമാരില്‍ അഞ്ചുപേരാണ് തങ്ങളുടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ തയ്യാറാകുന്നില്ലെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. 11 വിമത എം.എല്‍.എമാര്‍ നേരത്തെതന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചൊവ്വാഴ്ച മാത്രമേ കേസ് ഇനി സുപ്രീംകോടതി പരിഗണിക്കൂ. അതുവരെ എം.എല്‍. എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കരുതെന്ന് കര്‍ണാടക സ്പീക്കര്‍ രമേശ് കുമാറിനോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

Published

on

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.

സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.

സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.

Continue Reading

Film

കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

Published

on

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.

പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

Continue Reading

Film

വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

Published

on

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.

Continue Reading

Trending