ഹൈദരാബാദ്: മുത്തംഗി മസ്ജിദ് തകര്‍ത്ത കേസില്‍ ആള്‍ ഇന്ത്യ മജ്‌ലിസ് ഇല്‍തിഹാദ് ഉല്‍-മുസ്‌ലിമീന്‍(എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസിയടക്കം അഞ്ചുപേരെ കോടതി വെറുതെ വിട്ടു. മേഡക് സന്‍ഗറെഡ്ഡി കോടതിയാണ് ഇവരെ വെറുതെ വിട്ടത്.

http-%2f%2fo-aolcdn-com%2fhss%2fstorage%2fmidas%2faaab23c4eb99c00c499506ed270e0c62%2f202363718%2f87862746

2005-ലാണ് ഹൈദരാബാദ്-മുംബൈ ഹൈവേയില്‍ സ്ഥിതി ചെയ്തിരുന്ന മുത്തംഗി മസ്ജിദ് പൊളിച്ചുമാറ്റുന്നത്. സംഭവത്തില്‍ എതിര്‍പ്പുമായെത്തിയ ഒവൈസി അടക്കമുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ അസദുദ്ദീന്‍ ഒവൈസി, സഹോദരന്‍ അക്ബറുദ്ദീന്‍ ഉള്‍പ്പെടെ 23 പേര്‍ക്കെതിരെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഐപിസി 153എ, 147,186 എന്നീ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. എന്നാല്‍ കേസില്‍ അസദുദ്ദീന്‍ ഉള്‍പ്പെടെ അഞ്ചുപേരെ കോടതി വെറുതെ വിടുകയായിരുന്നു.