Connect with us

Culture

യു.പിയില്‍ സമാജ്‌വാദി കലഹം രൂക്ഷം; മുലായത്തിന്റെ പ്രഖ്യാപനം തള്ളി അഖിലേഷ്

Published

on

ലക്‌നോ: ഒരു മാസം നീണ്ട സമവായം തകര്‍ത്ത് ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയിലെ അഭിപ്രായഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള തര്‍ക്കമാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മുലായം സിങ് യാദവും മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവും തമ്മില്‍ പരസ്യപോരിന് വഴിയൊരുക്കിയിരിക്കുന്നത്. മുലായം സിങ് യാദവും പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ യാദവും ചേര്‍ന്ന് കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരുന്നു. എന്നാല്‍ മന്ത്രിമാരടക്കം തന്റെ വിശ്വസ്തരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്. വിജയ സാധ്യത പരിഗണിച്ച് 367 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയാറാക്കി അഖിലേഷ് കഴിഞ്ഞ ദിവസം മുലായത്തിന് കത്തു നല്‍കിയിരുന്നെങ്കിലും ഇത് അംഗീകരിക്കാതെ പുതിയ പട്ടിക പുറത്തുവിടുകയായിരുന്നു. 403 സീറ്റുകളിലെ 325 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് മുലായം പ്രഖ്യാപിച്ചത്. എന്നാല്‍ അഖിലേഷ് നിര്‍ദേശിച്ച പ്രധാനികള്‍ പലരും ഇതില്‍ ഇടം പിടിക്കാത്തതാണ് വീണ്ടും അസ്വാരസ്യങ്ങള്‍ക്കിടയാക്കിയത്.

56233958
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അഖിലേഷിന്റെ പേര് നിര്‍ദേശിക്കാതെയായിരുന്നു മുലായത്തിന്റെ പ്രഖ്യാപനം. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരാണ് മുഖ്യമന്ത്രി ആരാവണമെന്ന് തീരുമാനിക്കുകയെന്നായിരുന്നു ഇതുസംബന്ധിച്ച് മുലായത്തിന്റെ മറുപടി. അഖിലേഷിന്റെ അസാന്നിധ്യത്തിലായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. മുമ്പ് ഇത്തരത്തില്‍ അഖിലേഷ് പങ്കെടുക്കാതിരുന്ന യോഗത്തിലാണ് സമാജ് വാദി പാര്‍ട്ടി-കൗമി എക്താദള്‍ ലയനം പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ പ്രഖ്യാപിച്ചത്.

kerala

നവീന്‍ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയായി

അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും

Published

on

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരെയുള്ള കൈക്കൂലി ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോഴിക്കോട് വിജിലന്‍സ് സ്‌പെഷല്‍ സെല്‍. അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതിനായി നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം. ഇതില്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ വിജിലന്‍സ് സ്‌പെഷല്‍ സെല്ലിന് നിര്‍ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവായ ടി. ഒ. മോഹനനും വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയും കഴിഞ്ഞ ദിവസം വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

Continue Reading

india

യോഗി സര്‍ക്കാരിന്റെ വിലക്ക് മറികടന്ന് സംഭലിലേക്ക് പുറപ്പെടാനൊരുങ്ങി രാഹുല്‍ ഗാന്ധി; കൂടെ പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് എം.പിമാരും

ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ 10 മണിയോടെ സംഭലിലേക്ക് രാഹുല്‍ പുറപ്പെടാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം.

Published

on

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സംഭലിലേക്കുള്ള യാത്ര തടയാൻ ഒരുങ്ങി യുപി സർക്കാർ. രാഹുല്‍ ഗാന്ധിയെ തടയാന്‍ സംഭല്‍ ജില്ലാ മജിസ്‌ട്രേറ്റ് അയല്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. അതിര്‍ത്തികളില്‍ നിരവധി പൊലീസുകരെയും വിന്യസിച്ചു. ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ 10 മണിയോടെ സംഭലിലേക്ക് രാഹുല്‍ പുറപ്പെടാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം.

ഈ മാസം പത്ത് വരെ നിരോധനാജ്ഞയുള്ളതിനാല്‍ ആര്‍ക്കും പുറത്തുനിന്ന് വരാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ പറയുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് എംപിമാരും അനുഗമിക്കും.

രാഹുല്‍ ഗാന്ധിയും ഒപ്പം പ്രിയങ്കാ ഗാന്ധിയും അടങ്ങുന്ന കോണ്‍ഗ്രസ് എംപിമാരും ബുധനാഴ്ച സംഭല്‍ സന്ദര്‍ശിക്കുമെന്ന് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആണ് അറിയിച്ചത്. കൂടാതെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഉത്തര്‍ പ്രദേശിന്റെ ചുമതലയുമുള്ള അവിനാശ് പാണ്ഡെയുമുണ്ടാകും. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും.

ഷാഹി മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട് നവംബര്‍ 24ന് സംഭലിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥലം സന്ദര്‍ശിക്കാനിരുന്ന മുസ്‌ലിം ലീഗ്, സമാജ്‌വാദി പാര്‍ട്ടി എംപിമാരെ നേരത്തെ യുപി പൊലീസ് തടഞ്ഞിരുന്നു.

Continue Reading

Film

അഭിനയജീവിതം അവസാനിപ്പിച്ചിട്ടില്ല; പോസ്റ്റ് തെറ്റായി വായിക്കപ്പെട്ടു: വിശദീകരണവുമായി വിക്രാന്ത് മാസി

ശരിയായ സമയത്ത് സിനിമയിലേക്ക് തിരിച്ചെത്തുമെന്നും വിക്രാന്ത് വ്യക്തമാക്കി

Published

on

സിനിമാ അഭിനയം അവസാനിപ്പിക്കുന്നുവെന്നല്ല താൻ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി ട്വൽത് ഫെയിൽ നായകൻ വിക്രാന്ത് മാസി. തന്‍റെ പോസ്റ്റ് ജനങ്ങൾ തെറ്റായി വായിക്കുകയായിരുന്നുവെന്നാണ് താരത്തിന്‍റെ അവകാശവാദം. ഒരു ഇടവേള ആവശ്യമാണെന്നും കുടുംബത്തിനൊപ്പം ആരോഗ്യാകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം വേണമെന്നുമാണ് താൻ പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്നാണ് വിക്രാന്ത് മാസി പറഞ്ഞു. ശരിയായ സമയത്ത് സിനിമയിലേക്ക് തിരിച്ചെത്തുമെന്നും വിക്രാന്ത് വ്യക്തമാക്കി.

വീട്ടിലേക്ക് തിരിച്ചു പോകാൻ സമയമായി എന്ന പരാമർശത്തോടെ വിക്രാന്ത് പങ്കുവച്ച പോസ്റ്റ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനു പുറകേയാണ് താരം വിശദീകരണം നൽകിയിരിക്കുന്നത്. ട്വൽത് ഫെയിൽ, സെക്റ്റർ 36 എന്നീ ചിത്രങ്ങളിലെ പ്രകടനം വൻ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ദി സബർമതി റിപ്പോർട്ട് എന്ന പുതിയ ചിത്രവും സമാനമായി മുന്നേറുന്നതിനിടെയാണ് വിക്രാന്ത് പോസ്റ്റിട്ടത്.

”കഴിഞ്ഞ കുറച്ചു വർഷങ്ങൾ അസാധാരണമായിരുന്നു. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഓരോരുത്തരോടും നന്ദി പറയുന്നു. മുന്നോട്ട് നോക്കുമ്പോൾ ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് തിരിച്ചറിയുന്നു. 2025ൽ നമ്മൾ പരസ്പരം അവസാനമായി കാണും. ഒടുവിലത്തെ രണ്ടു ചിത്രങ്ങളും ഒരുപാട് ഓർമകളുമുണ്ട്. നന്ദി”, എന്നായിരുന്നു വിക്രാന്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2007ൽ ധൂം മച്ചാവോ ധൂം എന്ന ടെലിവിഷൻ ഷോയിലൂടെ കരിയർ ആരംഭിച്ച വിക്രാന്ത്, ബാലികാവധു, ബാബ ഐസോ വർ ഢൂണ്ടോ, ഖുബൂൽ ഹേ തുടങ്ങിയ നിരവധി ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു. ലൂട്ടേര എന്ന സിനിമയിലൂടെ 2013ലാണ് ആദ്യമായി ബിഗ് സ്ക്രീനിലെത്തുന്നത്. ഫോറൻസിക് എന്ന മലയാളം സിനിമയുടെ റീമേക്കിലും മിർസാപുർ പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവച്ചു.

Continue Reading

Trending