മുംബൈ: മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തി വിവിധ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സ്വാമി അസീമാനന്ദ. മുസ്ലിംകള്‍ ഇന്ത്യക്കു മാത്രമല്ല, ലോകത്തെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും വലിയ ആപത്താണെന്ന് അസീമാനന്ദ പറഞ്ഞു.

‘മുസ്ലിം ജനസംഖ്യ വര്‍ധിച്ച തോതില്‍ ഉയരുകയാണിവിടെ. ഇസ്ലാമിക ഗ്രന്ഥമായ ഖുര്‍ആന്‍ വിശ്വസിക്കാത്തവരൊന്നും ഇവിടെ ജീവിച്ചിരിക്കേണ്ടതില്ല എന്നു വിശ്വസിക്കുന്നവരാണ് ഇവിടത്തെ മുസ്ലിംകള്‍. ഇത് ഇന്ത്യക്കും ലോകരാജ്യങ്ങള്‍ക്കും വലിയ ആപത്താണ് ഉണ്ടാക്കുക-അസീമാനന്ദ പറഞ്ഞു. മുസ്ലിം പ്രശ്‌നം ഇത്ര കണ്ട് പെരുത്തിട്ടും അവര്‍ക്കെതിരായി എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനോ അവരെ ഇല്ലാതാക്കുന്നതിനോ ഞാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പിടിച്ചുകുലുക്കിയ അജ്മീര്‍ ദര്‍ഗ, മക്ക മസ്ജിദ്, സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് ഹിന്ദു തീവ്രവാദിയാണ് അസീമാനന്ദ. എണ്‍പതോളം പേരാണ് ഈ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്.