Connect with us

Culture

കൊറിയന്‍ മേഖല പുകയുന്നു; യു.എസ് പ്രതിരോധ കവചവും സ്ഥാപിച്ചുതുടങ്ങി

Published

on

 

 

സോള്‍: വിമാനവാഹിനിയും ആണവ അന്തര്‍വാഹിനിയും വിന്യസിച്ച് ഉത്തരകൊറിയക്കെതിരെ പടയൊരുക്കം നടത്തുന്ന അമേരിക്ക ദക്ഷിണകൊറിയയില്‍ മിസൈല്‍ പ്രതിരോധ കവചം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഉത്തര കൊറിയയുടെ മിസൈല്‍ ഭീഷണി നേരിടാനാണ് താഡ് മിസൈല്‍ പ്രതിരോധ കവചം സ്ഥാപിക്കുന്നതെന്ന് യു.എസ് പറയുന്നു. തദ്ദേശീയരുടെ എതിര്‍പ്പുകള്‍ പോലും അവഗണിച്ചാണ് ദക്ഷിണ കൊറിയയില്‍ അമേരിക്ക പ്രതിരോധ കവചം സ്ഥാപിക്കുന്നത്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍ പുരോഗമിക്കുകയാണ്. പ്രതിരോധ കവചത്തിനുള്ള ഉപകരണങ്ങളുമായി വാഹനങ്ങള്‍ പ്രദേശത്തെത്തി.
ആണവമുക്ത കൊറിയന്‍ മേഖലയെന്ന സ്വപ്‌നത്തിന് വിരുദ്ധമാണ് താഡ് വിന്യാസമെന്ന് ചൈനയും റഷ്യയും മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും അംബാസഡര്‍മാരെ വിളിച്ചുവരുത്തി ചൈന ആശങ്ക അറിയിച്ചിരുന്നു. താഡ് വിന്യാസം പരിഹരിക്കാന്‍ സാധിക്കാത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് റഷ്യയും ചൂണ്ടിക്കാട്ടി. ഉത്തരകൊറിയക്കെതിരെ എന്ന പേരിലാണ് മിസൈല്‍ പ്രതിരോധ കവചം സ്ഥാപിക്കുന്നതെങ്കിലും തങ്ങള്‍ക്കെതിരെ അത് പ്രയോഗിച്ചേക്കുമെന്ന് ചൈന ഭയക്കുന്നുണ്ട്. കുതിച്ചുവരുന്ന ബാലിസ്റ്റിക് മിസൈലുകളെ കണ്ടെത്തി ആകാശമധ്യേ നശിപ്പിക്കാന്‍ താഡിന് ശേഷിയുണ്ട്. ശത്രുമിസൈലിന്റെ സ്ഥാനവും അത് പതിക്കുന്ന ഇടവും കണ്ടെത്താന്‍ താഡ് സംവിധാനത്തിലെ റഡാറിന് സാധിക്കും. ചൈന പുതിയ വിമാന വാഹിനി രംഗത്തിറക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് അമേരിക്ക താഡ് വിന്യാസം ആരംഭിച്ചിരിക്കുന്നത്.
ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ പ്രതിരോധ ഉപകരണങ്ങളുമായെത്തിയ സൈനിക ട്രൈലറുകളുടെ വീഡിയോ ദൃശ്യം കൊറിയന്‍ ടെലിവിഷനുകള്‍ പുറത്തുവിട്ടു. യു.എസ് പ്രതിരോധ കവചത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.
പ്രതിരോധ ഉപകരണങ്ങളുമായി പോകുന്ന സൈനിക വാഹനങ്ങള്‍ക്കുനേരെ പ്രതിഷേധക്കാര്‍ വെള്ളക്കുപ്പികള്‍ എറിഞ്ഞു. പ്രതിഷേധക്കാരെ തടയാന്‍ റോഡിന് ഇരുവശവും നൂറുകണക്കിന് പൊലീസുകാരെ വിന്യസിച്ചിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പ്രതിരോധ കവചം വരുന്നതോടെ ശത്രുരാജ്യങ്ങള്‍ ആദ്യം ലക്ഷ്യംവെക്കുക തങ്ങളുടെ പ്രദേശമായിരിക്കുമെന്ന് ആളുകള്‍ ഭയക്കുന്നു. താഡ് വിന്യാസത്തില്‍നിന്ന് അധികാരികള്‍ പിന്മാറുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. അമേരിക്കയുടെ പടനീക്കങ്ങള്‍ മേഖലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അമേരിക്കയുടെ യുഎസ്എസ് മിഷിഗണ്‍ അന്തര്‍വാഹിനിയും വിമാനിവാഹിനി യുഎസ്എസ് കാള്‍ വിന്‍സണും കൊറിയന്‍ തീരത്ത് നിലയുറപ്പിച്ചുകഴിഞ്ഞു. ഉത്തരകൊറിയയില്‍ കടന്നാക്രമണം നടത്താനുള്ള മുന്നൊരുക്കമാണോ ഇതെന്നും ലോകം സംശയിക്കുന്നു. മിസൈല്‍, ആണവ പരീക്ഷണം നടത്തിയ പ്രകോപനത്തിനു ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തര കൊറിയന്‍ ഭരണകൂടത്തിന് മുന്നറിയിപ്പുനല്‍കി.
യു.എസ് വിമാന വാഹിനി യു.എസ്.എസ് കാള്‍ വിന്‍സണെ കടലില്‍ മുക്കുമെന്നായിരുന്നു ഇതിന് ഉത്തരകൊറിയയുടെ മറുപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

നാനിയുടെ പുതിയ പുതിയ ചിത്രം ഹായ് നാണ്ണായിലെ പുതിയൊരു ഗാനം പുറത്തുവിട്ടു

ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാണ്ണാ.

Published

on

നാനി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഹായ് നാണ്ണാ’. മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്. ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാണ്ണാ. നാനി നായകനായ പാന്‍ ഇന്ത്യന്‍ ചിത്രമായ ഹായ് നാണ്ണായിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

വരികള്‍ എഴുതിയിരിക്കുന്നത് കൃഷ്ണ കാന്താണ്. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീത സംവിധാനം നിര്‍വഹിച്ച് ഗാനം ആലപിച്ചിരിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ ജയറാമും ഒരു പ്രധാന വേഷത്തിലുണ്ട്. നാനിയും മൃണാള്‍ താക്കൂറും ഒന്നിക്കുന്ന ചിത്രം മോഹന്‍ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ നിര്‍വഹിക്കുന്നത്. നാനിയുടേതായി ‘ദസറ’ എന്ന ചിത്രമാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

Continue Reading

Film

ഗോഡ്സില്ല എക്‌സ്‌ കോങ്:ന്യൂ എംപയര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ആപ്പിള്‍ ടിവിയില്‍ പുരോഗമിക്കുന്ന മോണാര്‍ക്ക് സീരിസിന്റെ തുടര്‍ച്ചയായി അടുത്ത വര്‍ഷം ചിത്രം എത്തും.

Published

on

ലെജന്‍ഡറിയുടെ മോണ്‍സ്റ്റര്‍വേര്‍സിലെ പുതിയ ചിത്രം ഗോഡ്സില്ല എക്‌സ്‌
കോങ്:ന്യൂ എംപയര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു പ്രത്യേക ദൌത്യത്തിന് വേണ്ടി ഇരു ഭീകരന്മാരും ഒന്നിക്കുന്നു എന്നതാണ് പുതിയ ചിത്രത്തിന്റെ സൂചന. ഒപ്പം തന്നെ പുതിയ വില്ലനും ഉദയം ചെയ്യുന്നുണ്ട്.

മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന് ഉറച്ച പുതിയ ഭീകരന്‍ കുരങ്ങിനെതിരെ പോരാടാന്‍ ഗോഡ്‌സില്ലയും കോങും ഒന്നിക്കുന്നതായി ട്രെയിലറില്‍ കാണിക്കുന്നു.

ആദ്യ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലാണ് ഗോഡ്‌സില്ലയും കോങും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്ന് ട്രെയിലര്‍ വ്യക്തമാകുന്നു. ആപ്പിള്‍ ടിവിയില്‍ പുരോഗമിക്കുന്ന മോണാര്‍ക്ക് സീരിസിന്റെ തുടര്‍ച്ചയായി അടുത്ത വര്‍ഷം ചിത്രം എത്തും.

സംവിധായകന്‍ ആദം വിംഗാര്‍ഡ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെബേക്ക ഹാള്‍, ബ്രയാന്‍ ടൈറി ഹെന്റി , ഡാന്‍ സ്റ്റീവന്‍സ് , കെയ്ലി ഹോട്ടില്‍ , അലക്സ് ഫേണ്‍സ്, ഫാല ചെന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ടെറി റോസിയോ, സൈമണ്‍ ബാരറ്റ് , ജെറമി സ്ലേറ്റര്‍ എന്നിവരുടെതാണ് തിരക്കഥ. 2024 ഏപ്രില്‍ 10നായിരിക്കും ചിത്രം റിലീസ് ചെയ്യുക.

 

Continue Reading

Film

‘അബ്രഹാം ഓസ്ലര്‍’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍.

Published

on

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുമെന്നാണ് സെപ്റ്റംബറില്‍ അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്മസിന് ഉണ്ടാവില്ല.മറിച്ച് ജനുവരി റിലീസ് ആയി എത്തും.

2024 ജനുവരി 11 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണിത്. ജയറാമാണ് നായകനെന്നതും ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്ന ഘടകമാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍. ഓസ്ലറുടെ രചന മിഥുന്‍ അല്ല. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

 

Continue Reading

Trending