Culture
ഇലക്ട്രോണിക് മെഷീനെ പറ്റി മിണ്ടാതെ; ബിജെപിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് (എം.സി.ഡി) നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബി.ജെ.പിയെ അഭിനന്ദിച്ച് ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്. വോട്ടിങ് യന്ത്രങ്ങളില്‍ ക്രിത്രിമം നടന്നുവെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണത്തെ തുടര്‍ന്നാണ് അഭിനന്ദനവുമായി കെജ്രിവാള്‍ രംഗത്തെത്തിയത്.
I congratulate BJP on their victory in all 3 MCDs. My govt looks forward to working wid MCDs for the betterment of Delhi
— Arvind Kejriwal (@ArvindKejriwal) April 26, 2017
ഇലക്ട്രോണിക് മെഷീന്‍ വിഷയത്തില്‍ മൗനം പാലിച്ച മുഖ്യമന്ത്രി, ഡല്‍ഹിയുടെ വികസനത്തിനുവേണ്ടി എം.സി.ഡികളുമായി സര്‍ക്കാര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് മോദി തരംഗമല്ല, ഇ.വി.എം തരംഗമാണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ച ആരോപണം. ബി.ജെ.പി വന്‍ വിജയം നേടുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായാല്‍ വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെജ്രിവാള്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും അദ്ദേഹം ട്വീറ്റില്‍ പരാമര്‍ശച്ചില്ല.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
film3 days ago
‘ജെ എസ് കെ’യുടെ പ്രദര്ശനാനുമതി തടഞ്ഞ് സെന്സര് ബോര്ഡ് ; കാരണം ജാനകി
-
kerala2 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര് ഉസ്താദ് വിട പറഞ്ഞു
-
kerala3 days ago
നിലമ്പൂര് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല് നാളെ
-
News3 days ago
ഇറാനില് യുഎസ് ആക്രമണം; ഇസ്രാഈല് വ്യോമപാത അടച്ചു
-
india3 days ago
2024 മുതലുള്ള എയര് ഇന്ത്യ പരിശോധനകളുടെയും ഓഡിറ്റുകളുടെയും വിശദാംശങ്ങള് ഡിജിസിഎ തേടുന്നതായി റിപ്പോര്ട്ട്
-
kerala2 days ago
കാവികൊടി ദേശീയ പതാകയാക്കണമെന്ന വിവാദ പരാമര്ശം; ബിജെപി നേതാവിനെതിരെ കേസ്
-
News2 days ago
ഇസ്രാഈല്-ഇറാന് സംഘര്ഷം; ഗസ്സയിലെ കഷ്ടപ്പാടുകള് മറവിക്ക് വിടരുത്; പോപ്പ് ലിയോ
-
kerala2 days ago
തൃശൂരില് പതിനഞ്ച്കാരി വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി