Connect with us

Views

‘ഞാനൊരു സാധാരണ മനുഷ്യനാണ്, തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും’;ആസിഫ് അലി

Published

on

തുടര്‍ച്ചയായ സിനിമകള്‍ ലഭിച്ചുവെങ്കിലും പരാജയപ്പെട്ട ചില സിനിമകള്‍ ചെയ്ത് പ്രതിസന്ധിയിലായ യുവനടനാണ് ആസിഫ് അലി. അനുരാഗകരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ ഹിറ്റുകളിലേക്ക് തിരിച്ചുവരവ് നടത്തിയ ആസിഫ് ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ തനിക്കുപറ്റിയ വീഴ്ച്ചകളെക്കുറിച്ച് പറയുന്നു.

ചെയ്ത സിനിമകളില്‍ പലതും പരാജയമായപ്പോള്‍ തളര്‍ന്നിരുന്നു. അനുരാഗകരിക്കിന്‍വെള്ളം കൂടി പരാജയപ്പെടുകയാണെങ്കില്‍ തല്‍ക്കാലം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍കൂടി തീരുമാനിച്ചിരുന്നു. അഞ്ചുവര്‍ഷത്തിനിടെ 35സിനിമകള്‍ ചെയ്തു. എന്നാല്‍ അത് വേണ്ടിയിരുന്നില്ല എന്ന് പോലും പലപ്പോഴും ചിന്തിച്ചു. തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതിലെ വീഴ്ച്ചകളാണ് പരാജയത്തിന് കാരണമെന്നും ആസിഫ് പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ പലരും എന്നെ വേട്ടയാടി. നിലത്തിട്ട് കൊത്തിപ്പറിച്ചു. താനറിയാതെ തന്റെ പേരില്‍ പലരും പോസ്റ്റുകളിട്ടു. അപമാനിക്കുന്ന തരത്തില്‍ പലരും പോസ്റ്റുകളിട്ടപ്പോള്‍ പ്രതികരിച്ചു. താനുമൊരു സാധാരണ മനുഷ്യനല്ലേ, തനിക്കും സിനിമയിലും ജീവിതത്തിലും തെറ്റുപറ്റിക്കാണും. തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും. തനിക്ക് സിനിമയല്ലാതെ മറ്റൊന്നുമറിയില്ലെന്നും ആസിഫ് പറഞ്ഞു. പരാജയത്തിന്റെ ഇടവേള കഴിഞ്ഞെത്തിയ ആസിഫ് അലി ഇപ്പോള്‍ കുറച്ച് നല്ല സിനിമകളുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ്. ഹണിബീയുടെ രണ്ടാം ഭാഗം, അഡ്വഞ്ചേഴ്‌സ് ഓഫ് കുട്ടപ്പന്‍, തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്നിങ്ങനെപോകുന്നു ആസിഫിന്റെ പുതി ചിത്രങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Indepth

സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റെന്ന ബഹുമതി കൊച്ചിക്ക്; ഹൈബി ഈഡന്‍

Published

on

സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റെന്ന ബഹുമതി കൊച്ചി ക്യൂന്‍സ് വാക്ക് വേയ്ക്ക് സ്വന്തം. ഹൈബി ഈഡന്‍ എംപിയുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് മുപ്പത് ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. എം പി ഫണ്ടിൽ നിന്നും 31.86 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചതെന്ന് ഹൈബി ഈഡൻ.

ഗോശ്രീ ചാത്യാത്ത് റോഡിലെ വാക് വേയുടെ 1.8 കിലോമീറ്റർ പരിധിയിലാണ് സൗജന്യ വൈഫൈ സേവനം. മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്താല്‍ തുടർച്ചയായി അരമണിക്കൂർ സൗജന്യ വൈഫൈ ലഭിക്കും. 50 MBPS വേഗമുള്ള ഇന്റർനെറ്റാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്.

സൗജന്യ വൈഫൈ പോലെയുള്ള നൂതന പദ്ധതികള്‍ യാഥാര്‍ഥ്യമാകാന്‍ നിയമസഭയിലും ലോകസഭയിലും യുവാക്കളുടെ പ്രാതിനിധ്യം വര്‍ധിക്കണമെന്ന് ശശി തരൂര്‍ കായല്‍ കാറ്റേറ്റ് വിശ്രമിക്കാന്‍ എത്തുന്നവര്‍ക്ക് പുറമെ ജോലി ചെയ്യാനും പഠിക്കാനുമെല്ലാം വാക്ക് വേയിലെ വൈഫൈ പ്രയോജനപ്പെടുത്താം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മിച്ച പൊതു ശുചിമുറിയും ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു.

Continue Reading

FOREIGN

72 കാരനെ 40 മുതലകള്‍ ചേര്‍ന്ന് കടിച്ചു കീറി കൊന്നു

Published

on

നാൽപത് മുതലകൾ ചേർന്ന് 72 കാരനെ കടിച്ചു കീറി കൊന്നു. കമ്പോടിയയിലെ സീം റീപ്പിലെ മുതല ഫാമിലാണ് ദാരുണ സംഭവം നടന്നത്. ഫാമിൽ മുതല മുട്ടയിട്ടതിനെ തുടർന്ന് മുതലയെ കോൽ ഉപയോഗിച്ച് നീക്കാൻ ശ്രമിക്കുന്നതിനിടെ ഇതേ കോൽ ഉപയോഗിച്ച് മുതല വയോധികനെ കൂട്ടിലേക്ക് വലിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് ഫാമിലേക്ക് വീണ വയോധികനെ മുതലകൾ കടിച്ചുകീറി.

വയോധികൻ മരണപ്പെടുന്നത് വരെ ഫാമിലുള്ള 40 മുതലകളും ചേർന്ന് ആക്രമിച്ചുവെന്നാണ് റിപ്പോർട്ട്. അതിലൊരു മുതല വയോധികന്റെ കൈ കടിച്ചെടുത്ത് വിഴുങ്ങുകയും ചെയ്തു.

സീം റീപ്പിൽ നിരവധി മുതല ഫാമുകളാണ് ഉള്ളത്. മുട്ട, തൊലി, ഇറച്ചി എന്നിവയ്ക്കാണ് മുതല ഫാം പ്രവർത്തിക്കുന്നത്.

Continue Reading

india

ഫുഡ് ഇന്‍സ്‌പെക്ടറുടെ മൊബൈല്‍ ഫോണ്‍ ജലസംഭരണിയില്‍ വീണു; 3 ദിവസമെടുത്ത് അടിച്ചൊഴിവാക്കിയത് 41000 ഘനമീറ്റര്‍ വെള്ളം

Published

on

റായ്പൂര്‍: ജലസംഭരണിയില്‍ വീണ ഫുഡ് ഇന്‍സ്‌പെക്ടറുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ അടിച്ചൊഴിവാക്കിയത് 41000 ഘനമീറ്റര്‍ വെള്ളം. ഛത്തിസ്ഗഢിലെ കാങ്കര്‍ ജില്ലയിലാണ് സംഭവം. കോലിബേഡ ബ്ലോക്കിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് ബിശ്വാസിന്റെ 96000 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എസ് 23 മൊബൈല്‍ ഫോണാണ് 15 അടി വെള്ളമുള്ള ജലസംഭരണിയില്‍ വീണത്. ഒഴിവ് ദിവസം ആസ്വദിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഗ്രാമവാസികളും മുങ്ങല്‍ വിദഗ്ധരും ശ്രമിച്ചെങ്കിലും വീണ്ടെടുക്കാനായില്ല. ഇതോടെ ജലസേചന വകുപ്പിനെ അറിയിച്ചു. അതിപ്രധാനമായ പല രേഖകളും ഉള്ളതിനാല്‍ എന്ത് വില കൊലകൊടുത്തും ഫോണ്‍ വീണ്ടെടുക്കണമെന്നായിരുന്നു ബിശ്വാസിന്റെ ആവശ്യം.

പിന്നീട് അഞ്ചടി വെള്ളം ഒഴിവാക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. ആദ്യ ദിവസം 21 ലക്ഷം ലിറ്റര്‍ വെള്ളമാണ് പമ്പ് സെറ്റ് ഉപയോഗിച്ച് ഒഴിവാക്കിയത്. 3 ദിവസത്തെ പരിശ്രത്തിനൊടുവില്‍ ഫോണ്‍ വീണ്ടെടുത്തെങ്കിലും പ്രവര്‍ത്തനരഹിതമായിരുന്നു. 8000 രൂപയോളമാണ് വെള്ളം അടിച്ചൊഴിവാക്കാന്‍ ചെലവിട്ടത്.

സംഭവം വിവാദമായതോടെ ജലസേചന ആവശ്യത്തിന് ഉപയോഗിക്കാന്‍ പറ്റാത്ത മലിനജലമാണ് ഒഴിവാക്കിയതെന്ന വിശദീകരണവുമായി ഇയാള്‍ രംഗത്തെത്തി. ജലസേചന വകുപ്പിന്റെ അനുമതി തേടിയെന്നും കര്‍ഷകരെ ഒരു തരത്തിലും ബാധിക്കില്ലെന്നും ബിശ്വാസ് പറഞ്ഞു.

അതേസമയം, അഞ്ചടി വെള്ളം ഒഴിവാക്കാനാണ് വാക്കാല്‍ അനുമതി നല്‍കിയതെന്നും എന്നാല്‍ പത്തടിയിലധികം അടിച്ചൊഴിവാക്കിയെന്നും ജലസേചന വകുപ്പ് ഡെപ്യൂട്ടി ഓഫിസര്‍ രാംലാല്‍ ദിവാര്‍ പ്രതികരിച്ചു. സംഭവം പുറത്തുവന്നതോടെ വിശ്വാസിനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ല കലക്ടര്‍ ഉത്തരവിട്ടു.

Continue Reading

Trending