ജമ്മു: ജമ്മുകരാശ്മീരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ആസിഫയുടെ വളര്‍ത്തുപിതാവിനെ ആശ്വസിപ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഇന്ന് രാവിലെയാണ് ഇ.ടിയും സംഘവും ജമ്മുവിലെത്തിയത്. ജമ്മുവില്‍ നിന്നും അദ്ദേഹം നേരെ പോയത് ആസിഫയുടെ വളര്‍ത്തു പിതാവിന്റെ അടുത്തേക്കാണെന്ന് എം.പി ഫേസ്ബുക്കിലൂടെ അറിയിച്ചു.

രാവിലെ 9.30 നാണ് ആസിഫയുടെ വളര്‍ത്തു പിതാവിനെ കണ്ടത്. പിന്നീട് അവിടെ നിന്നും ആസിഫയുടെ കുടുംബത്തെ കാണാനായി 130 കിലോമീറ്റര്‍ ദൂരത്തുളള പത്തുലിതോപ്പിലേക്ക് പുറപ്പെട്ടുവെന്നും ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടുവെന്നും എം.പി പറഞ്ഞു.