Video Stories
മോദിയുടെ മെയ്ക് ഇന്‍ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

അഹമ്മദാബാദ്: കൊട്ടിഘോഷിച്ച് ഗുജറാത്തില്‍ ആരംഭിച്ച നാനോ കാര്‍ നിര്‍മാണ യൂണിറ്റ് സമ്പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും സവിശേഷ പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി അകാല ചരമമടിഞ്ഞതായും ഗുജറാത്തിലെ നികുതി ദായകരുടെ 33,000 കോടി ചാരമായതായും രാഹുല്‍ കുറ്റപ്പെടുത്തി.
നികുതി ദായകരുടെ പണം ചാരമാക്കിയതിന് ആരാണ് ഉത്തരവാദിത്വം ഏല്‍ക്കുകയെന്നും അദ്ദേഹം ചോദിച്ചു. സാനന്ദില്‍ നാനോ കാര്‍ ഫാക്ടറിക്കായി 33,000 കോടി ചെലവിട്ടത് ലാഭമുണ്ടാകുമെന്ന വാഗ്ദാനത്തിലാണ്. എന്നാല്‍ മോദിയുടെ മെയ്ക് ഇന്‍ ഇന്ത്യ ചരമമടഞ്ഞു. സാനന്ദിലെ നാനോ പ്ലാന്റില്‍ നിന്നും ശരാശരി ഒരു ദിവസം രണ്ട് കാറുകള്‍ മാത്രമാണ് പുറത്തിറങ്ങുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നതെന്നും രാഹുല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
PM’s pet “Make in India” project just died. 33,000 crores of Gujarati taxpayer money turned to ash. Who is accountable? https://t.co/pQ9HUK6Ui1
— Office of RG (@OfficeOfRG) November 26, 2017
നേരത്തെ ഈമാസം ആദ്യം സാനന്ദില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ടാറ്റക്ക് നാനോ ഫാക്ടറിക്കായി അനുവദിച്ച 33,000 കോടി യു.പി.എ സര്‍ക്കാര്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് നീക്കി വെച്ചതിന് തുല്യമാണെന്ന് പറഞ്ഞിരുന്നു. യു.പി.എ തൊഴിലുറപ്പ് പദ്ധിക്കായി പണം നീക്കി വെച്ചു ഇതേ പണം ഒരു കമ്പനിക്കായി ഗുജറാത്ത് സര്‍ക്കാര്‍ നല്കിയിരിക്കുന്നു. ഇതു മൂലം എന്തെങ്കിലും ഗുണം ജനങ്ങള്‍ക്ക് ലഭിച്ചോ എന്നും അദ്ദേഹം ചോദിച്ചു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന അവകാശവാദവുമായി എത്തിയ ടാറ്റ നാനോ ആവശ്യക്കാര്‍ കുറഞ്ഞതോടെ ഉല്പാദനം കുറച്ചിട്ടുണ്ടെന്നും എന്നാല്‍ കമ്പനി അടച്ചു പൂട്ടില്ലെന്നും ടാറ്റ അറിയിച്ചിരുന്നു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി നിരവധി മജീഷ്യന്മാരെ വാടകക്കെടുത്തിട്ടുണ്ടെന്നും എന്നാല്‍ തങ്ങളുടെ മാന്ത്രികന്മാര് ജനങ്ങളെ വശീകരിക്കുന്നതില്‍ പരാജയപ്പെട്ടതായി താമസിയാതെ മനസിലാവുമെന്നും രാഹുല്‍ പറഞ്ഞു. നിരവധി മാന്ത്രികന്മാരെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടു വരുന്നതായി താന്‍ പത്രത്തില്‍ വായിച്ചു. 22 വര്‍ഷമായി പല മാന്ത്രിക വിദ്യയുമായി നടക്കുന്നവരുള്ളപ്പോള്‍ എന്തിനാണ് ഇവരെ കൊണ്ടു വരുന്നതെന്ന് താന്‍ അല്ഭുതപ്പെട്ടതായും ദഹോദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഇത്തവണ തങ്ങളുടെ യഥാര്‍ത്ഥ മാന്ത്രികന് (മോദി) പരാജയമാണെന്ന് ബി.ജെ.പി തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ കാരണം കൊണ്ടാണ് പുറത്തു നിന്നും മജീഷ്യന്മാരെ കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു. 2007ല്‍ ഗുജറാത്ത് മുഖ്യമന്ത്രി വാഗ്ദാനം തെയ്തത് ആദിവാസികള്‍ക്കായി 15,000കോടിയുടെ വന്‍ ബന്ദു യോജന പദ്ധതി നടപ്പാക്കുമെന്നാണ്. അഞ്ചു വര്‍ഷം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു 40,000 കോടിയുടെ പദ്ധതി നടപ്പിലാക്കുമെന്ന് ഇപ്പോള്‍ പറയുന്നു ഒരു ലക്ഷം കോടിയുടെ പദ്ധതി നടപ്പിലാക്കുമെന്ന്. നാനോയ്ക്കു വേണ്ടി ഒരു മിനിറ്റു കൊണ്ട് 30,000 കോടിയുടെ അനുമതി നല്‍കിയവര്‍ക്ക് ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഇത്രയും താമസം എന്തു കൊണ്ടെന്നും അദ്ദേഹം ചോദിച്ചു. നര്‍മദ ജലം വൈദ്യുതി തുടങ്ങി എല്ലാ സഹായവും നാനോക്കു വേണ്ടി നല്കി എന്നിട്ടും നാനോ കാറുകള്‍ എവിടേയും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിജിയുടെ നോട്ട് നിരോധന മാജിക് കാരണം എല്ലാ കള്ളപ്പണക്കാരുടെയും പണം വെള്ളപ്പണമായി. മറ്റൊരു അര്‍ധരാത്രി ജി.എസ്.ടി മാജിക് അവതരിപ്പിച്ച് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും തകിടം മറിച്ചു. 22 വര്‍ഷം മാന്ത്രികന് ഒന്ന് ചെയ്യാനായില്ലെന്നും രാഹുല്‍ പരിഹസിച്ചു.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
Film3 days ago
വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്
-
kerala2 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india3 days ago
‘ജഗദീപ് ധൻകറിന്റെ രാജി അസാധാരണ സംഭവം, അദ്ദേഹം ആരുടെയും ഫോൺ എടുക്കുന്നില്ല’; കെ.സി വേണുഗോപാൽ
-
kerala3 days ago
ആലപ്പുഴയിൽ നാളെ അവധി; പിഎസ് സി പരീക്ഷകളും മാറ്റി
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
‘മടക്കം’; അനന്തപുരിയോട് വിട ചൊല്ലി വി.എസ്
-
kerala3 days ago
അജിത് കുമാർ കസ്റ്റഡി മരണം; 25 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈകോടതി
-
india3 days ago
ആസമിലെ വിവേചനപരമായ സര്‍ക്കാര്‍ സമീപനം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി മുസ്ലിം ലീഗ് എം.പിമാര്‍