Connect with us

More

ഫിലിപ്പെയ്‌നില്‍ ബോട്ടിന് തീ പിടിച്ച് 31 മരണം

ആളുകള്‍ ഉറങ്ങി കിടക്കുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്, അതുകൊണ്ടാണ് ഇത്രയധികം മരണം സംഭവിക്കാന്‍ കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു

Published

on

സതേണ്‍ ഫിലിപ്പെയ്‌നില്‍ ബോട്ടിന് തീ പിടിച്ച് 31 മരണം. അപകടത്തില്‍ നിന്നും 230 പേരെ രക്ഷപ്പെടുത്തി. 195 യാത്രക്കാരും 35 ഓളം ജീവനക്കാരെയുമാണ് രക്ഷിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ലേഡി മേരി ജോയ്3 എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

മിന്‍ഡനാവോ സംബോന്‍ഗയില്‍ നിന്ന് ജോലോ ദ്വീപിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പെയ്ന്‍ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.ആളുകള്‍ ഉറങ്ങി കിടക്കുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്, അതുകൊണ്ടാണ് ഇത്രയധികം മരണം സംഭവിക്കാന്‍ കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു.

kerala

കരിപ്പൂർ വിമാനത്താവളം: റീ കാർപറ്റിങ് പൂർത്തിയായി

Published

on

കരിപ്പൂർ വിമാനത്താവളത്തിലെ റീ കാർപറ്റിങ് ജോലികൾ പൂർത്തിയായി. വിമാന സർവീസുകൾ സാധാരണ നിലയിലേക്കു മാറാൻ ഏതാനും മാസങ്ങൾകൂടി വേണ്ടിവരും. 2860 മീറ്റർ റൺവേയാണു റീ കാർപറ്റിങ് നടത്തി നവീകരിച്ചു ബലപ്പെടുത്തിയത്. 60 കോടി രൂപ ചെലവിട്ടായിരുന്നു പ്രവൃത്തി. റൺവേയുടെ വശങ്ങളിൽ മണ്ണു നിരത്തലും ഡ്രൈനേജ് ജോലിയുമാണ് ബാക്കിയുള്ളത്. റൺവേയിൽ മഴവെള്ളം പരന്നൊഴുകുകയാണ്. ഈ പ്രശ്നം പരിഹരിക്കാനുള്ള ഡ്രൈനേജ് ജോലിയും റൺവേയിൽനിന്നു വിമാനം തെന്നിയാൽ അപകടമൊഴിവാക്കുന്നതിനുള്ള മണ്ണുനിരത്തലുമാണു പ്രധാനമായും പൂർത്തിയാകാനുള്ളത്.

2023 ജനുവരി 27ന് ആരംഭിച്ച ജോലി വേഗത്തിൽ പൂർത്തിയാക്കാനായതായി എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് അറിയിച്ചു. റൺവേയുടെ മുൻപുള്ള ഉപരിതലം നീക്കം ചെയ്യൽ, റൺവേ ഷോൾഡറുകൾ, ടാക്സിവേ നവീകരണം, ഗ്ലാസ് ഫൈബർ റൈൻഫോഴ്സ്മെന്റ് ഗ്രിഡ് നൽകൽ, റൺവേ സെൻട്രൽ ലൈൻ ലൈറ്റിങ് സ്ഥാപിക്കൽ, ടച്ച് ഡൗൺ സോൺ ലൈറ്റ് ഘടിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന ജോലിയാണു പൂർത്തിയാക്കിയത്.കൃത്യമായി ആസൂത്രണത്തോടെ, പകൽസമയം റൺവേ അടച്ചിട്ടായിരുന്നു ജോലി. എല്ലാ പകൽ വിമാനങ്ങളും രാത്രിയിലേക്കു മാറ്റിയിരുന്നു.

റീ കാർപറ്റിങ് പൂർത്തിയായതോടെ വിമാന സമയം പുനഃക്രമീകരിക്കേണ്ടതുണ്ട്. വിമാന സമയങ്ങളിൽ മാറ്റം വരുത്തി നോട്ടാം (നോട്ടിസ് ടു എയർമാൻ) പ്രഖ്യാപനം തുടങ്ങി ഏതാനും സാങ്കേതിക നടപടികൾ അവശേഷിക്കുന്നു. സാങ്കേതിക വിദഗ്ധരുടെ പരിശോധനയുമുണ്ടാകും. നടപടികൾ പൂർത്തിയാക്കി 24 മണിക്കൂർ വിമാന സർവീസ് പുനഃസ്ഥാപിക്കാൻ ഓഗസ്റ്റ് മാസത്തോടെ സാധ്യമാകുമെന്നാണു നിഗമനം. ഡൽഹി ആസ്ഥാനമായുള്ള എൻഎസ്‌സി കമ്പനിയാണ് റീ കാർപറ്റിങ് ജോലികൾ നടത്തിയത്

Continue Reading

india

അടുത്ത 24 മണിക്കൂറില്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Published

on

ഇനി വരുന്ന 24 മണിക്കൂറില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് വടക്ക-കിഴക്കന്‍ ഭാഗത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥ വകുപ്പ്. ഗോവയില്‍ നിന്ന് 690 കിമി അകലെ നിലവില്‍ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റിന് 145 കിമി ആണ് വേഗത. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗുജറാത്ത്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വടക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ബംഗ്ലാദേശ് മ്യാന്‍മാര്‍ തീരത്തിനു സമീപം അതി ശക്തമായ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. കേരളത്തില്‍ അടുത്ത 4 ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

.

 

 

Continue Reading

kerala

മാലിന്യം തള്ളിയാല്‍ ഇനി അറസ്റ്റ്; സഹായിക്കാന്‍ പൊലീസും

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്‍.എസ്.ജി.ഐകളുടെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്താം

Published

on

തിരുവനന്തപുരം: നിരുത്തരവാദപരമായി മാലിന്യം നീക്കം ചെയ്യുന്നതും നിക്ഷേപിക്കുന്നതും തടയുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാന്‍ ഇനി പൊലീസും. നിയമവിരുദ്ധമായി മാലിന്യം കൈകാര്യം ചെയ്യുന്നത് തടയാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളില്‍ ഇനി മുതല്‍ പൊലീസ് പ്രതിനിധിയുമുണ്ടായിരിക്കും.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്‍.എസ്.ജി.ഐകളുടെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്താം. സംസ്ഥാന പൊലീസ് മേധാവിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അനധികൃതമായി മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും കണ്ടുകെട്ടാനും എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ഉത്തരവ് പ്രകാരം സാധിക്കും. അതുമായി ബന്ധപ്പെട്ട വ്യക്തികളെ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും നിയമനടപടി സ്വീകരിക്കാനും പൊലീസിന്റെ സഹായത്തോടെ സാധിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Continue Reading

Trending