ജോലി നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കാത്തതില്‍ കായിക താരങ്ങളുടെ പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നിലാണ് കായിക താരങ്ങളുടെ പ്രതിഷേധം.

ജോലി ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറുകയ്യില്ലെന്നാണ് താരങ്ങളുടെ നിലപാട്. മറ്റ് വഴികളില്ലാത്തതിനെതുടര്‍ന്ന് നിയമന ശിപാര്‍ശ ലഭിക്കാതായപ്പോയാണ് ഇവര്‍ സമരത്തിനിറങ്ങിയത്.

250 പേര്‍ക്ക് 2010 മുതല്‍ 2014 വരെയുള്ള കാലയളവിലെ നിയമനം ലഭിച്ചെങ്കിലും 54 പേര്‍ക്ക് ഇപ്പോഴും ജോലി നല്‍കിട്ടില്ല.
ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും നിയമന ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് കായിക താരങ്ങളുടെ പറയുന്നത്.

വരുന്ന ഡിസംബര്‍ 21ന് ജോലി നല്‍കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ട് ഒരു വര്‍ഷം ആവുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍, സ്‌പോര്‍ട്‌സ് ക്വാട്ടാ നിയമനത്തില്‍ സര്‍വ്വകാല റെക്കോര്‍ഡിട്ടെന്ന് കാണിച്ച് വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.