കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ പൊലീസ് സ്റ്റേഷനു നേരെ ബോംബേറ്. ബൈക്കിലെത്തിയ ഒരു സംഘമാളുകളാണ് പൊലീസ് സ്റ്റേഷനു നേരെ ബോംബേറിഞ്ഞത്. വ്യത്യസ്ത ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നാശനഷ്ടമുണ്ടായതായി പൊലീസ് പറഞ്ഞു.