Connect with us

Culture

കണ്ണൂരില്‍ എസ്.എഫ്.ഐ നേതാവിനു കുത്തേറ്റു; നാലു പേര്‍ കസ്റ്റഡിയില്‍

Published

on

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്.എഫ്.ഐ നേതാവിനു കുത്തേറ്റു. ഞാറ്റുവയല്‍ സ്വദേശിയും 19കാരനുമായ എന്‍.വി കിരണിനാണ് കുത്തേറ്റത്. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് കിരണിനു നേരെ ആക്രമണമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ കിരണിനെ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

15 പേരടങ്ങിയ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. തൃച്ചംബരം ഡ്രീം പാലസിനു സമീപത്തുവെച്ചാണ് കിരണിനു കുത്തേറ്റത്.

നെഞ്ചിനും കാലിനുമടക്കം മൂന്നു കുത്തുകളേറ്റ കിരണിന്റെ നില അതീവ ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. എസ്എഫ്‌ഐ കോ-ഓപ്പറേറ്റീവ് കോളജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമാണ് കിരണ്‍.

ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending