വീട്ടമ്മയെ ആക്രമിച്ചു കൊലപ്പെടുത്ത ശേഷം ക്രൂര മാനഭംഗത്തിനിരയാക്കി. ബിജെപി നേതാവ് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. സിബി ഗഞ്ച് മേഖലയിലാണ് വീട്ടമ്മക്കു നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് പിടികൂടി. ബറേലി സ്വദേശികളായ റിങ്കു, സര്‍ജു എന്നിവരാണ് അറസ്റ്റിലായത്.
നാലു മക്കളുടെ അമ്മക്കു നേരെയാണ് യുവാക്കളുടെ ആക്രമണം. മാനഭംഗശ്രമം തടഞ്ഞ യുവതിയെ രണ്ടു പ്രതികളും ചേര്‍ന്ന് വടി കൊണ്ടടിച്ച് അവശയാക്കി. ഗുരുതരമായി പരിക്കേറ്റ യുവതി ബോധംകെട്ടു വീണു. തുടര്‍ന്ന് വീട്ടമ്മയെ ഇരുവരും ചേര്‍ന്ന് സമീപത്തെ പാടത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. തലക്കേറ്റ ഗുരുതര പരിക്കില്‍ യുവതി മരിച്ചെങ്കിലും യവാക്കള്‍ വിട്ടില്ല. മൃതദേഹവുമായി ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് മൃതദേഹത്തെ പാടത്തു ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒക്ടോബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. യുവതിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകമറിയുന്നത്.