മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോടെടുപ്പ് വൈകിട്ട് ആറു വരെ നീളും. വൈകിട്ട് ആറിനു ബൂത്തില്‍ പ്രവേശിച്ച് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. ആകെ 165 ബൂത്തുകളാണുള്ളത്. ആര്‍ക്കാണ് വോട്ട് ചെയ്തതെന്നു വോട്ടര്‍മാര്‍ക്കു കാണാന്‍ സൗകര്യമൊരുക്കുന്ന വിവി പാറ്റ് സംവിധാനം എല്ലാ ബൂത്തുകളിലും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് വിവി പാറ്റ് സംവിധാനം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ.എന്‍.എ ഖാദര്‍ ഉള്‍പ്പെടെ ആറു പേരാണ് മത്സരരംഗത്തുള്ളത്. 87750 പുരുഷന്മാരും 82259 സ്ത്രീകളും ഉള്‍പ്പെടെ 170009 വോട്ടര്‍മാരാണ് വേങ്ങരയില്‍ സമ്മതിധാനാവകാശം നിര്‍വഹിക്കുന്നത്.