Connect with us

News

റോട്ട്വീലര്‍ നായ്ക്കളുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

ശരീരത്തില്‍ അമ്പതിലധികം മുറിവുകളുണ്ട്

Published

on

കര്‍ണാടക: കര്‍ണാടകയില്‍ രണ്ട് റോട്ട്വീലര്‍ നായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ദാവണ്‍ഗെരെ ജില്ലയിലെ ഹൊന്നൂരുവിന് സമീപം മല്ലഷെട്ടിഹള്ളി സ്വദേശിയായ അനിത (38) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ യുവതിയെ പെട്ടന്നു തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തില്‍ അമ്പതിലധികം മുറിവുകളുണ്ട്. നായകളെ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് പ്രദേശത്ത് ഉപേക്ഷിച്ചതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ കൃത്യവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് അനിതയുടെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.

News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ അധിക കോച്ചുകള്‍ വര്‍ധിപ്പിച്ചു

ഓരോ സ്ലീപ്പര്‍ കോച്ചുകളാണ് അധികമായി…

Published

on

തിരുവനന്തപുരം: കേരളത്തിനും സന്തോഷ വാര്‍ത്ത, സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകളില്‍ കോച്ചുകള്‍ താല്‍ക്കാലികമായി വര്‍ധിപ്പിച്ചു, കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ഓരോ സ്ലീപ്പര്‍ കോച്ചുകളാണ് അധികമായി അനുവദിച്ചത്.

ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് (12695) ഏഴുമുതല്‍ 11 വരെയും തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എട്ടുമുതല്‍ 12 വരെയും ചെന്നൈ എഗ്മൂര്‍-കൊല്ലം അനന്തപുരം എക്‌സ്പ്രസ്(12696) -കൊല്ലം അനന്തപുരം എക്‌സ്പ്രസ്(12696) എട്ടുമുതലും കൊല്ലം-ചെന്നൈ എഗ്മൂര്‍ അനന്തപുരി എക്‌സ്പ്രസ് (20636) ഒമ്പത് മുതലും ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22639) ആറു മുതല്‍ ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22640) ഏഴുമുതലുമാണ് കോച്ചുകള്‍ വര്‍ധിപ്പിച്ചത്.

തിരുവനന്തപുരം സെന്‍ട്രല്‍-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിന് (12076) , കോഴിക്കോട്-തിരുവനന്തപുരം ജനശതാപ്ദി എക്‌സ്പ്രസ് (12075) ഏഴ് മുതല്‍ 11 വരെ ഒരു ചെയര്‍കാറും അധികമായി അനുവദിച്ചു.

ഇന്‍ഡിഗോ വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കം. രാജ്യത്തുടനീളം 114 ലധികം അധിക ട്രിപ്പുകളും സര്‍വീസ് നടത്തിയിട്ടുണ്ട്. ദക്ഷിണ റെയില്‍വേ (എസ്ആര്‍) ഏറ്റവും കൂടുതല്‍ നടപടികള്‍ സ്വീകരിച്ചത്. 18 ട്രെയിനുകളുടെ ശേഷി വര്‍ദ്ധിപ്പിച്ചു. ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള റൂട്ടുകളില്‍ അധിക ചെയര്‍ കാര്‍, സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ വിന്യസിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ റെയില്‍വേ (എന്‍ആര്‍) എട്ട് ട്രെയിനുകളില്‍ 3 എസി, ചെയര്‍ കാര്‍ ക്ലാസ് കോച്ചുകളുടെ അധിക കോച്ചുകള്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി

Published

on

കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 95,440 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.

ഇതോടെ ഈ മാസത്തെ ഉയര്‍ന്ന നിരക്കായ ഗ്രാമിന് 11,980 രൂപയിലും പവന് 95,840 രൂപയിലും സ്വര്‍ണവില എത്തിയിരുന്നു. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് ഒമ്പത് ഡോളറിന്റെ കുറവാണ് ഉണ്ടായത്.

4,205 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം പിന്നീട് 4,198 ഡോളറിലേക്ക് താഴ്ന്നു. ഇതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ മാസം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അനുപാതികമായി സ്വര്‍ണവിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Continue Reading

News

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെ കാര്‍ അപകടം; അഞ്ച് മരണം

റോഡിന് സമീപം നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന അയ്യപ്പഭക്തരുടെ കാറില്‍ ..

Published

on

ചെന്നൈ: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ അപടത്തില്‍പ്പെട്ട് അഞ്ചു മരണം. തമിഴ്നാട്ടിലെ രാമനാഥപുരം കീഴക്കരയിലാണ് കാറുകള്‍ അപകടത്തിപ്പെട്ടത്. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി രണ്ട് മണിയോടെയായിരുന്നു അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ നാല് അയ്യപ്പ ഭക്തരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവര്‍ ആന്ധ്ര സ്വദേശികളാണ്.

റോഡിന് സമീപം നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന അയ്യപ്പഭക്തരുടെ കാറില്‍ രാമനാഥപുരം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. രണ്ട് കാറുകളിലായി 12 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

Continue Reading

Trending