kerala

പാലക്കാട് അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിക്കാന്‍ ശ്രമം

By webdesk18

July 11, 2025

പാലക്കാട് പഴയ ലക്കിടിയില്‍ അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിക്കാന്‍ ശ്രമം. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മോഷണശ്രമം.

പഴയലക്കിടി പതിനാലാം നമ്പര്‍ അങ്കണവാടിയിലാണ് മോഷണശ്രമം ഉണ്ടായത്. അങ്കണവാടി ടീച്ചറായ കൃഷ്ണകുമാരിയുടെ കഴുത്തില്‍ ഉണ്ടായിരുന്ന മൂന്നര പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് മോഷ്ടാവ് കവരാന്‍ ശ്രമിച്ചത്.

സമീപത്ത് വാടകയ്ക്ക് താമസിക്കുകയാണെന്നും, കുട്ടിയെ ചേര്‍ക്കുന്നതിനുള്ള വിവരം അന്വേഷിക്കാന്‍ എത്തിയതാണെന്ന വ്യാജേനെയായിരുന്നു മോഷണ ശ്രമം. ടീച്ചറും കുട്ടികളും ഉറക്കെ നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് മോഷ്ടാവ് മാല ഉപേക്ഷിച്ച് കടന്നു കളഞ്ഞു.