Connect with us

News

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പിച്ച് ഓസ്‌ട്രേലിയ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് വമ്പന്‍ വിജയം.

Published

on

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് വമ്പന്‍ വിജയം. പന്തുകൊണ്ടും ബാറ്റ് കൊണ്ടും സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ 10 വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ആകെ 118 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ 11 ഓവറില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ കളി അവസാനിപ്പിച്ചു. ഇതോടെ മൂന്നു മത്സരങ്ങള്‍ അടങ്ങിയ പരമ്പര 1-1 എന്ന നിലയിലായി. 23ന് ചെന്നൈയില്‍ നടക്കുന്ന മൂന്നാം ഏകദിനം ഇനി ഇരു ടീമുകള്‍ക്കും നിര്‍ണായകമാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പരമ്പര അടിച്ചെടുത്ത് ഇന്ത്യ (2-1); യശസ്വി ജയ്‌സ്വാളിന് കന്നി ഏകദിന സെഞ്ച്വറി

വിശാഖപട്ടണത്ത് നടന്ന തകര്‍പ്പന്‍ മത്സരത്തില്‍ യശസ്വി ജയ്‌സ്വാള്‍ സെഞ്ച്വറിയും രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരുടെ മികച്ച പ്രകടനങ്ങളുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കി ഇന്ത്യ ഏകദിന പരമ്പര (21) നേടി. വിശാഖപട്ടണത്ത് നടന്ന തകര്‍പ്പന്‍ മത്സരത്തില്‍ യശസ്വി ജയ്‌സ്വാള്‍ സെഞ്ച്വറിയും രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരുടെ മികച്ച പ്രകടനങ്ങളുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. കന്നി ഏകദിന സെഞ്ച്വറിയാണ് ഇന്ന് യശസ്വി ജയ്‌സ്വാള്‍ സ്വന്തമാക്കിയത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം നേടാന്‍ കഴിയാതിരുന്നതിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നാണ് യശസ്വി ജയ്‌സ്വാള്‍ തന്റെ കന്നി ഏകദിന സെഞ്ച്വറി നേടിയത്. തന്റെ കഴിവുകളും ക്ഷമയും ഒരുപോലെ തെളിയിച്ച തകര്‍പ്പന്‍ ഇന്നിംഗ്‌സായിരുന്നു യുവതാരത്തിന്റേത്. സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷം ഹെല്‍മെറ്റ് ഊരി, ആകാശത്തേക്ക് മുഷ്ടി ചുരുട്ടി അദ്ദേഹം ആഘോഷിച്ചു. ലീന്‍ പാച്ചുകള്‍ മറികടന്ന് ശാന്തമായ ആത്മവിശ്വാസത്തോടെ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയ ജയ്‌സ്വാള്‍ തന്റെ പ്രകടനം കൊണ്ട് ശ്രദ്ധേയനായി. ഈ സെഞ്ച്വറിയോടെ, ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ടി20) സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ എലൈറ്റ് ലിസ്റ്റില്‍ ജയ്‌സ്വാളും ഇടംനേടി.

വിരാട് കോഹ്‌ലിയുടെ മനോഹരമായ ഒരു ബൗണ്ടറിയോടെയാണ് ഇന്ത്യ വിജയം സീല്‍ ചെയ്തത്. 40 പന്തില്‍ നിന്ന് തന്റെ 76ാമത് ഏകദിന അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ കോഹ്‌ലി അതിവേഗമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. അതേസമയം, അനായാസമായ ചേസിംഗ് സാധ്യമാക്കിയത് ബൗളര്‍മാരാണ്. കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറില്‍ ഒതുക്കി. ടെസ്റ്റ് പരമ്പരയിലെ തോല്‍വിയുടെ ഓര്‍മ്മകള്‍ മായ്ക്കാന്‍ ഈ ഏകദിന പരമ്പര വിജയം ഇന്ത്യക്ക് ഏറെ ആവശ്യമായിരുന്നു.

Continue Reading

News

സ്‌കാം കോളുകള്‍ക്കിടെ ഇനി ബാങ്കിംഗ് ഇടപാടുകള്‍ക്ക് തടസം; പുതിയ ‘ഇന്‍കാള്‍ സ്‌കാം പ്രൊട്ടക്ഷന്‍’ ഫീച്ചറുമായി ഗൂഗിള്‍

ഫോണില്‍ സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് കോള്‍ വരുമ്പോള്‍ ബാങ്കിംഗ് ആപ്പ് തുറക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ സ്‌ക്രീനില്‍ മുന്നറിയിപ്പ് പ്രത്യക്ഷപ്പെടും

Published

on

സ്‌കാം കോളുകള്‍ വരുന്നതിനിടെ ബാങ്കിംഗ് ആപ്പുകള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ ഇനി ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോക്താവിന് തത്സമയം മുന്നറിയിപ്പ് നല്‍കും. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരായ പ്രതിരോധം കൂടുതല്‍ ശക്തവും സുരക്ഷിതവുമായ രൂപത്തില്‍ മാറ്റുന്നതിനായി ‘ഇന്‍കാള്‍ സ്‌കാം പ്രൊട്ടക്ഷന്‍’ (In-call scam protection) എന്ന പുതിയ സുരക്ഷാ ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണയായി ബാങ്കില്‍ നിന്നാണെന്ന വ്യാജേന ആളുകളെ വിളിച്ച്, കോള്‍ ഡിസ്‌കണക്ട് ചെയ്യാതെ തന്നെ പണം കൈമാറാന്‍ ആവശ്യപ്പെടുന്നതാണ് സൈബര്‍ തട്ടിപ്പുകാരുടെ പ്രധാന രീതി.

ഇത്തരം തട്ടിപ്പുകള്‍ ഫലപ്രദമായി തടയുന്നതാണ് ഗൂഗിളിന്റെ പുതിയ സംവിധാനം. ഫോണില്‍ സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് കോള്‍ വരുമ്പോള്‍ ബാങ്കിംഗ് ആപ്പ് തുറക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ സ്‌ക്രീനില്‍ മുന്നറിയിപ്പ് പ്രത്യക്ഷപ്പെടും. ഉപയോക്താവിന് ഉടന്‍ കോള്‍ കട്ട് ചെയ്യുകയോ സ്‌ക്രീന്‍ ഷെയറിംഗ് ബ്ലോക്ക് ചെയ്യുകയോ ചെയ്യാന്‍ സാധിക്കും. കോള്‍ തുടരുകയാണെങ്കില്‍ ഫോണില്‍ 30 സെക്കന്‍ഡ് നേരത്തേക്ക് പ്രവര്‍ത്തനത്തില്‍ തടസ്സം നേരിടും. ഇത് ഒരു അപകട മുന്നറിയിപ്പായി കണ്ട് ഉപയോക്താക്കള്‍ക്ക് ഇടപാടില്‍ നിന്ന് പിന്മാറാനും സാധിക്കും. പണം നഷ്ടപ്പെട്ടതിന് ശേഷമാണ് പല ഉപയോക്താക്കളും തട്ടിപ്പിനെ കുറിച്ച് തിരിച്ചറിയുന്നതെന്ന സാഹചര്യത്തില്‍, ഈ ഫീച്ചര്‍ ഏറെ ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍.

ആന്‍ഡ്രോയിഡ് 11ലും അതിനുമുകളിലുമുള്ള ഫോണുകളിലാണ് ഈ സുരക്ഷാ സംവിധാനം ലഭ്യമാകുക. സ്‌ക്രീന്‍ഷെയറിംഗ് തട്ടിപ്പുകള്‍ ചെറുക്കുന്നതിനായി ഗൂഗിള്‍ പേ, നവി, പേടിഎം തുടങ്ങി വിവിധ ആപ്ലിക്കേഷനുകളുമായി സഹകരിച്ച് ഇന്ത്യയില്‍ ഒരു പുതിയ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുമെന്നും ഗൂഗിള്‍ അടുത്തിടെ ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. യു.കെ പോലുള്ള രാജ്യങ്ങളില്‍ ഈ സംവിധാനം പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലും ഇത് നടപ്പിലാക്കാന്‍ കമ്പനി തീരുമാനിച്ചത്.

Continue Reading

News

ഇന്‍ഡിഗോ വിമാനം റദ്ദായത്‌കൊണ്ട് യുപിഎസ്സി ഇന്റര്‍വ്യൂ നഷ്ടം; ‘മോള്‍ വലിയ വിഷമത്തിലാണ്’- പിതാവ്

‘ മോള്‍ വലിയ വിഷമത്തിലാണ്, ഇനിയാരും ഇങ്ങനെയാകരുത് ‘എന്ന് പിതാവ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കു പരാതിയും നല്‍കിയിട്ടുണ്ട്.

Published

on

കോഴിക്കോട്: ഇന്‍ഡിഗോ വിമാനത്തിന്റെ അപ്രതീക്ഷിത റദ്ദാക്കല്‍ മൂലം യുപിഎസ്സി (PSC/UPSC) ഇന്റര്‍വ്യൂ നഷ്ടപ്പെട്ട ഡോക്ടര്‍ ആയിഷ ഗുരുതരമായ മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് യുവതിയുടെ പിതാവ് വ്യക്തമാക്കി. കരിപ്പൂരില്‍ നിന്ന് തീയതി 1ന് രാവിലെ 7.45ന് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് കമ്പനി ആയിഷയെ അടുത്ത ദിവസം കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് മാറ്റി പക്ഷേ അവിടെനിന്നുള്ള വിമാനവും റദ്ദായി.

ഇതോടെ മൂന്നാം തീയതി നിശ്ചയിച്ചിരുന്ന UPSC ഇന്റര്‍വ്യൂ ഇവര്‍ക്ക് നഷ്ടമായി. യാത്ര റദ്ദാക്കിയതിനുശേഷം തിരികെ വീട്ടിലേക്ക് മടങ്ങാനുള്ള സഹായം പോലും അധികൃതര്‍ നല്‍കിയില്ല എന്നാണ് പിതാവിന്റെ ആരോപണം. ‘ മോള്‍ വലിയ വിഷമത്തിലാണ്, ഇനിയാരും ഇങ്ങനെയാകരുത് ‘എന്ന് പിതാവ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കു പരാതിയും നല്‍കിയിട്ടുണ്ട്.

Continue Reading

Trending