Connect with us

More

ഓസീസ് റഷ്യക്കരികെ; ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സഊദിയെ തോല്‍പ്പിച്ചു

Published

on

അഡലെയ്ഡ്: ശക്തരായ സഊദി അറേബ്യയെ 3-2ന് സ്വന്തം നാട്ടില്‍ മറികടന്ന് ഓസ്‌ട്രേലിയ ഫിഫ ലോകകപ്പ് യോഗ്യതാ ഏഷ്യന്‍ റൗണ്ടില്‍ നിര്‍ണായക വിജയം നേടി. ഗ്രൂപ്പില്‍ രണ്ട് കളികള്‍ ബാക്കി നില്‍ക്കെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യതയുടെ തൊട്ടരികിലാണിപ്പോള്‍ കങ്കാരുക്കള്‍. ബി ഗ്രൂപ്പിലിപ്പോള്‍ ഓസ്‌ട്രേലിയക്കും ജപ്പാനും സഊദിക്കും 16 പോയന്റ് വീതമുണ്ട്. രണ്ട് കളികളും ബാക്കി. ജപ്പാനും തായ്‌ലാന്‍ഡുമായാണ് ഓസീസ് കളികള്‍. ഇതില്‍ ഒന്നില്‍ ജയിച്ചാല്‍ ലോകകപ്പ് കളിക്കാം. അല്ലാത്തപക്ഷം പ്ലേ ഓഫ് കടമ്പയിലേക്ക് പോവും. സൗദിക്കെതിരെ സമനിലയോ പരാജയമോ സംഭവിച്ചാല്‍ ലോകകപ്പ് സാധ്യത അവസാനിക്കുമെന്ന അവസ്ഥയില്‍ അന്ത്യം വരെ പൊരുതിയാണ് ഓസീസ് ജയം പിടിച്ചുവാങ്ങിയത്. മല്‍സരം ആരംഭിക്കുന്നതിന് മുമ്പ് വരെ സഊദിക്കായിരുന്നു സാധ്യത കല്‍പ്പിച്ചിരുന്നത്. ഗ്രൂപ്പില്‍ അവരായിരുന്നു മുന്നില്‍. ജര്‍മനിയിലെ കോച്ചിംഗ് ക്യാമ്പിന് ശേഷം പ്രത്യേക ജെറ്റ് വിമാനത്തിലാണ് സഊദി താരങ്ങള്‍ അഡലെയ്ഡില്‍ എത്തിയത്. മുപ്പതിനായിരത്തോളം കാണികളെ സാക്ഷിയാക്കി നടന്ന അങ്കത്തില്‍ യുവതാരം ടോമി ജുറിക് ഏഴാം മിനുട്ടില്‍ തന്നെ കങ്കാരുക്കളെ മുന്നിലെത്തിച്ചു. പക്ഷേ ഇരുപത്തിമൂന്നാം മിനുട്ടില്‍ സലീം അല്‍ ദോസാരി തകര്‍പ്പന്‍ ഗോളില്‍ സഊദിയെ ഒപ്പമെത്തിച്ചതോടെ മല്‍സരത്തിന് ആവേശമായി. എന്നാല്‍ മുപ്പത്തിയാറാം മിനുട്ടില്‍ ജുറിക് തന്നെ രണ്ടാം ഗോള്‍ സ്‌ക്കോര്‍ ചെയ്തപ്പോള്‍ ഓസ്‌ട്രേലിയക്കായി ആധിപത്യം. പതറാതെ കളിച്ച സഊദിക്കാര്‍ ഒന്നാം പകുതിയുടെ അന്ത്യ നിമിഷത്തില്‍ മുഹമ്മദ് അല്‍ സലാവിയിലൂടെ വീണ്ടും ഒപ്പമെത്തി. രണ്ടാം പകുതിയില്‍ രണ്ട് ടീമുകളും പ്രതിരോധം ഭദ്രമാക്കി കളിക്കവെ ടോമി റോജിക്കിന്റെ അറുപത്തിനാലാം മിനുട്ടിലെ ഗോള്‍ ഓസ്ട്രലിയക്ക് കാര്യങ്ങള്‍ അനുകൂലമാക്കി. അവസാനം വരെ സഊദി പൊരുതിയെങ്കിലും ഗോളവസരങ്ങള്‍ ഉപയോഗപ്പെടുത്താനായില്ല. മല്‍സരത്തിന്റെ തുടക്കത്തില്‍ ലണ്ടന്‍ ബോംബാക്രമണത്തില്‍ മരിച്ചവര്‍ക്ക് വേണ്ടി ഓസീസ് ടം ഒരു മിനുട്ട് മൗനമാചരിച്ചപ്പോള്‍ സഊദി ടീം അതിന് തയ്യാറാവാതിരുന്നത് ചെറിയ വിവാദത്തിന് കാരണമായി. ലണ്ടന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ഓസ്‌ട്രേലിയക്കാരുമുണ്ടായിരുന്നു. ഗ്രൂപ്പ് എയില്‍ ഫിജിയും ന്യൂകാലിഡോണിയയും തമ്മിലുള്ള മല്‍സരം 2-2 ല്‍ അവസാനിച്ചു

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

kerala

ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം; സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസ്

ഫെയ്സ്ബുക്കിലെ  കുറിപ്പാണ് കേസിനാധാരമായത്

Published

on

ഷാഫി പറമ്പിലിനെതിരായ സൈബർ അധിക്ഷേപത്തിൽ സിപിഐഎം നേതാവിനെതിരെ കേസെടുത്തു. വർഗീയ പ്രചാരണം നടത്തി എന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സമിതി അംഗം പി.കെ. അജീഷിനെതിരേയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. യു.ഡി.എഫിന്റെ പരാതിക്ക് പിന്നാലെയാണ് നടപടി.

ഷാഫി പറമ്പിലിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാമര്‍ശം  നടത്തിയെന്നാണ് പരാതി. ഫെയ്സ്ബുക്കിലെ  കുറിപ്പാണ് കേസിനാധാരമായത്. കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ എൽഡിഎഫ് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പരാതി നൽകിയത്.

 

Continue Reading

Trending