കൊച്ചി: രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ അയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു.എറണാകുളം കാക്കനാട്ടിലെ ഫ്‌ലാറ്റില്‍ എത്തിയാണ് കവരത്തി പൊലീസ് അയിഷയെ ചോദ്യം ചെയ്യുന്നത്. മുന്‍കൂട്ടി അറിയിക്കാതെയാണ് ചോദ്യം ചെയ്യല്‍. ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ ലക്ഷദ്വീപ് പൊലീസ് എടുത്ത രാജ്യദ്രോഹമാണ് അയിഷ സുല്‍ത്താനക്കെതിരായ കേസ്.

തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അയിഷ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേ തുടര്‍ന്ന് ഹൈക്കോടതി കവരത്തി പൊലീസിനോട് വിശദീകരണം തേടി. ഈ റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ ഭാഗമായാണ് വീണ്ടും ചോദ്യം ചെയ്യല്‍ എന്നാണ് വിവരം.

നേരത്തെ അയിഷ സുല്‍ത്താനയെ ലക്ഷദ്വീപിലേക്ക് വിളിച്ചു വരുത്തി മൂന്ന് ദിവസം 14 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഇവരുടെ മൊബൈല്‍ ഫോണ്‍ അന്വേഷണത്തിന്റെ ഭാഗമായി കവരത്തി പൊലീസ് പിടിച്ചെടുത്തിരുന്നു.

പിന്നീട് കൊച്ചിയിലേക്ക് തിരിച്ചു വന്ന ശേഷമാണ് ഇപ്പോള്‍ വീണ്ടും ചോദ്യം ചെയ്യല്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

http://campaign.bharatmatrimony.com/track/clicktrack.php?trackid=00100399115661