ലക്ഷദ്വീപ് വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച അയിഷ സുല്‍ത്താന സംവിധാനം ചെയ്ത ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഫ്‌ലഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സംവിധായകന്‍ അരുണ്‍ ഗോപി, ആന്റോ ജോസഫ്, ബാദുഷ ഉള്‍പ്പടെ സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ പങ്കുവച്ചു.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അയിഷ തന്നെയാണ്. ബീന കാസിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബീന കാസിമാണ് ചിത്രം നിര്‍മിക്കുന്നത്. കെജി രതീഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം വില്യം ഫ്രാന്‍സിസ്, എഡിറ്റിങ്ങ് നൗഫല്‍ അബ്ദുള്ള എന്നിവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍.