അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി വിശ്വ ഹിന്ദു പരിഷത്ത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കല്ലുകളാണ് വി.എച്.പി അയോദ്ധ്യയിലെത്തിച്ചിരിക്കുന്നത്.
ഗുജറാത്ത് രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ശില്‍പിമാരെ എത്തിച്ച് രാമക്ഷേത്രം പണിയാനാണ് വി.എച്.പി ആലോചിക്കുന്നത്. ഇതിനായി ട്രക്കുകളില്‍ കല്ലുകളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത മാസം 24 ഉഡുപ്പിയില്‍ നടക്കുന്ന വി.എച്ച്.പി സമ്മേളനത്തിലും രാമക്ഷേത്ര നിര്‍മ്മാണം സജീവമായി ചര്‍ച്ച ചെയ്യും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദീപാവലി ആഘോഷങ്ങള്‍ക്കായി തെരെഞ്ഞെടുത്തത് അയോദ്ധ്യയായിരുന്നു.