ഏലൂര്‍: കളമശ്ശേരി ഏലൂരില്‍ മാതാപിതാക്കള്‍ ഡേ കെയറില്‍ ഏല്‍പ്പിച്ച രണ്ടു വയസ്സുകാരനെ പെരിയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ കൈന്തിക്കരയില്‍ വലിയമാക്കല്‍ രാജേഷ്-രശ്മി ദമ്പതികളുടെ ഏകമകന്‍ ആദരവിനെയാണ് പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ കോണ്‍വെന്റിനു സമീപത്തെ കുറ്റിക്കാട്ടുകര കൈനിക്കര കടവിലാണ് മൃതദേഹം കണ്ടത്. സ്ഥാപനത്തിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങിയ കുട്ടി പുഴയിലിറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയതോടെ പൊലീസ് ഡേ കെയര്‍ അടച്ചു പൂട്ടി. സംഭവത്തില്‍ ഏലൂര്‍ പൊലീസ് കേസെടുത്തു.