Connect with us

Culture

ആക്രമണത്തിന് സാധ്യത; മുംബൈയില്‍ പൈലറ്റില്ലാ ചെറുവിമാനങ്ങള്‍ക്ക് നിരോധനം

Published

on

മുംബൈ: പൈലറ്റില്ലാ ചെറുവിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിച്ച് ആക്രമണങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ മുംബൈ പൊലീസ് കമ്മീഷണര്‍ ജാഗ്രത നിര്‍ദേശം നല്‍കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിദൂര നിയന്ത്രിത ചെറുവിമാനങ്ങള്‍ക്ക് ഈ മാസം 31 വരെ നിരോധനം ഏര്‍പ്പെടുത്തി. സിനിമ ചിത്രീകരണത്തിനും ഫോട്ടോഗ്രഫിക്കുമായി ഡ്രോണ്‍ ഉപയോഗം വ്യാപകമായ സാഹചര്യത്തില്‍ നിരീക്ഷണം കര്‍ശനമാക്കാനാണ് കമ്മീഷണറുടെ നിര്‍ദേശം. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യും. നവരാത്രി, ദീപാവലി ഉത്സവങ്ങളുടെ സമയമായതിനാല്‍ ആക്രമണസാധ്യത കൂടുതലാണെന്നാണ് പൊലീസ് പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending