ദോഹ: ദോഹ ബാങ്ക് സിറ്റി സെന്റര്‍ ബ്രാഞ്ചില്‍ കാര്‍ഡ് ഡെലിവറി സെന്റര്‍ തുടങ്ങി. ദോഹ ബാങ്കിന്റെ ഡെബിറ്റ്്, ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. സെന്ററില്‍ ചെക്ക് അനുവദിച്ച് കിട്ടുന്നതിനുള്ള സൗകര്യവും ഉപഭോക്താക്കളുടെ അന്വേഷണങ്ങള്‍ക്ക് മറുപടി ലഭിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്്. ദോഹ ബാങ്കിന്റെ ബ്രാഞ്ച് ശൃംഖലയ്ക്ക്് കൂടുതല്‍ കരുത്ത്് നല്‍കാന്‍ പുതിയ സെന്റര്‍ സഹായിക്കുമെന്നും ഉപഭോക്താക്കള്‍ സൗകര്യ പ്രദമായ സേവനം ഉറപ്പുവരുത്തുന്നതിനായാണ് പുതിയ വികസനമെന്നും ദോഹ ബാങ്ക് സി.ഇ.ഒ ഡോ. ആര്‍ സീതാരാമന്‍ പറഞ്ഞു.