News
ഐ.പി.എല്‍ താര ലേലം ദുബായിയില്‍ വെച്ചു നടക്കുമെന്ന് ബി.സി.സി.ഐ
ഐ.പി.എല്‍ താര ലേലം ദുബായിയില്‍ വെച്ചു നടക്കുമെന്ന് ബി.സി.സി.ഐ.
ന്യൂഡല്‍ഹി: ഐ.പി.എല്‍ താര ലേലം ദുബായിയില്‍ വെച്ചു നടക്കുമെന്ന് ബി.സി.സി.ഐ. ഡിസംബര്‍ 19ന് കൊകോ കോള അറീനയില്‍ വെച്ചായിരിക്കും താരലേലം. ഇതാദ്യമായാണ് ഐ.പി.എല്‍ ലേലം ഇന്ത്യക്ക് പുറത്ത് നടക്കുന്നത്. കഴിഞ്ഞ തവണ തുര്‍ക്കിയിയെയിലെ ഇസ്താംബൂളില്‍ വെച്ചായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. നിലവിലെ കളിക്കാരെ നിലനിര്‍ത്താനുള്ള തീയതി ഈ മാസം 26വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നേരത്തെ 15 ആയിരുന്നു അവസാന തീയതി. കളിക്കാരുടെ മൂന്നു വര്‍ഷ കരാര്‍ ഈ സീസണോടെ അവസാനിക്കും. അതിനാല്‍ അടുത്ത ഐ.പി.എല്‍ താരലേലം മേഗാ ലേലമായിരിക്കും.
entertainment
‘ഡിയര്‍ ജോയി ‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ്,അപര്‍ണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ജോയി ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ജോണി ആന്റണി, ബിജു സോപാനം, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ നവാസ്, മീരാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
എക്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമര്‍ പ്രേം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിര്‍വഹിക്കുന്നു. സന്ദൂപ് നാരായണന്‍, അരുണ്‍ രാജ്,ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ വര്‍മ, സല്‍വിന്‍ വര്‍ഗീസ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ധനുഷ് ഹരികുമാര്‍,വിമല്‍ജിത് വിജയന്‍ എന്നിവര്‍ സംഗീതം പകരുന്നു. സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ കെ. എസ്. ചിത്ര, വിനീത് ശ്രീനിവാസന്‍,വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകര്‍.
അഡിഷണല്‍ സോങ്- ഡോക്ടര്‍ വിമല്‍ കുമാര്‍ കാളിപുറയത്ത്, എഡിറ്റര്‍- രാകേഷ് അശോക, കോ പ്രൊഡ്യൂസര്‍- സുഷില്‍ വാഴപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജി കെ ശര്‍മ,ക്രീയേറ്റീവ് പ്രൊഡ്യൂസര്‍-റയീസ് സുമയ്യ റഹ്‌മാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍,ആര്‍ട്ട്-മുരളി ബേപ്പൂര്‍, വസ്ത്രലങ്കാരം-സുകേഷ് താനൂര്‍,മേക്കപ്പ്-രാജീവ് അങ്കമാലി, സ്റ്റില്‍സ്-റിഷാദ് മുഹമ്മദ്,ഡിസൈന്‍- ഡാവിഞ്ചി സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുനില്‍ പി സത്യനാഥ്, പി ആര്‍ ഒ-എ എസ് ദിനേശ്.
kerala
പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
2 പേരുടെ നില ഗുരുതരം
പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.
പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
kerala
കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു
രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.
അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
-
kerala2 days agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി

