കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ആക്രമണനിരയിലേക്ക് ലോക താരമായി എത്തിയ ഹെയ്തിയുടെ സ്ട്രൈക്കര്‍ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട് കളിയിലെ തന്റെ പാടവം അറിയിച്ചു തുടങ്ങി.

ഐ.എസ്.എല്‍ മൂന്നാം സീസണിന്റെ ആദ്യ പാദ സെമിയില്‍ ഡല്‍ഹി ഡൈനമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് നിര്‍ണായക ജയം നേടികൊടുത്ത ഗോളാണ് ബല്‍ഫോട്ടിനെ ആരാധകരുടെ മനസിലേക്ക് കുടിയിരുത്തിയത്.

സ്വന്തം ഹാഫില്‍ നിന്ന് പന്തുമായി ഒറ്റക്കു കുതിച്ച ബെല്‍ഫോര്‍ട്ടിന്റെ ഗോള്‍ മലയാളി ഇനി മറക്കില്ല. തടയാനെത്തിയവരെയൊക്കെ തന്റെ ട്രിപ്ലിങ് പാടവത്താല്‍ കബളിപ്പിച്ച ബെല്‍ഫോര്‍ട്ടിന്റെ ഒരു ഒന്നൊന്നര കുതിപ്പ് ഡല്‍ഹി ഡൈനമോസിന്റെ വല കിലുക്കത്തിലാണ് അവസാനിച്ചത്. ഈ കിലുക്കത്തില്‍ കൊച്ചി സ്റ്റേഡിയത്തിലെ മഞ്ഞകടല്‍ ആര്‍ത്തിരമ്പി. ഹെയ്ത്തിയില്‍ നിന്നുള്ള മധ്യനിരക്കാരന്റെ സൂപ്പര്‍ സോളോ ഗോള്‍.

എന്നാല്‍ ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ ഈ ഹെയ്തിക്കാരന്‍ താരമാകുന്നത് മറ്റൊരു രൂപത്തിലാണ്.
നൃത്തച്ചുവടുകളോടെ കാല്‍പന്തിനെ തലോടുന്ന ബെല്‍ഫോട്ട്, തന്റെ കൂടെപ്പിറപ്പുകളോട് കാണിച്ച സ്‌നേഹ തലോടലുകളാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിരക്കുന്നത്.
പ്രകൃതി ക്ഷോഭങ്ങളുടെ പ്രതിസന്ധികളില്‍ ഉലയുന്ന തന്റെ സ്വദേശമായി ഹെയ്തിയില്‍ താരം നടത്തുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങളാണ് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത്.

img-20161212-wa0004 img-20161212-wa0005 img-20161212-wa0006 img-20161212-wa0007
അടുത്തിടെ നടന്ന കോപ്പ അമേരിക്ക
ഫുട്ബോളില്‍ കളിച്ച ഹെയ്തി ടീമില്‍ അംഗമായിരുന്നു 24-കാരനായ ബെല്‍ഫോര്‍ട്ട്. ഹെയ്തിക്കായി 30 കളിയില്‍നിന്ന് 11 ഗോള്‍ നേടിയിട്ടുണ്ട്. ഫ്രാന്‍സ്,
സ്വിറ്റ്സര്‍ലന്‍ഡ്, തുര്‍ക്കി രാജ്യങ്ങളിലെ ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്. തുര്‍ക്കി ക്ലബ്ബായ 1461 ട്രാബ്സണില്‍നിന്നാണ് ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്.