ന്യൂഡല്‍ഹി: രാജ്യത്തെ വിശ്വാസികള്‍ക്ക് നബിദിനാശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും.

‘സാഹോദര്യവും കാരുണ്യവുമാണ് മനുഷ്യകുലത്തിന്റെ മാര്‍ഗദീപമെന്നും , അത്തരം മൂല്യങ്ങളുടെ വീണ്ടെടുപ്പിന് നാം വീണ്ടും സ്വയം സമര്‍പ്പണം ചെയ്യേണ്ടതുണ്ടെന്നും’ സോണിയ ഗാന്ധി ആശംസിച്ചു.

‘നബിദിന വേളയില്‍, സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും ചേതനയാണ് നമ്മെ നയിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി ആശംസിച്ചു.