Video Stories
വര്‍ദ ചുഴലിക്കാറ്റ് നല്‍കിയത് പാകിസ്താന്
ന്യൂഡല്‍ഹി: ചെന്നൈയെ പിടിച്ചുകുലുക്കി ആഞ്ഞ് വീശുന്ന വര്‍ദ ചുഴലിക്കൊടുങ്കാറ്റില്‍ ഇതുവരെ പൊലിഞ്ഞത് ഏഴു ജീവനുകള്‍. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞുവീശുന്ന കാറ്റില്‍ ചെന്നൈ നഗരത്തിലെ വ്യോമ, ട്രെയിന്‍, റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചിരിക്കുകയാണ്. 3500ലധികം വന്മരങ്ങള് റോഡുകളില്‍ കടപുഴകി വീണതാഴാണ് കണക്കാക്കുന്നത്. 16,000ത്തിലധികം പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം വര്‍ദ ചുഴലിക്കൊടുങ്കാറ്റിന് അയല്‍രാജ്യമായ പാകിസ്താനുമായി ചെറിയൊരു ബന്ധമുണ്ട്. ഉറുദുവില്‍ ചുവന്ന പുഷ്പമെന്ന് അര്‍ത്ഥമുള്ള വര്‍ദയെന്ന പേര് നല്‍കിയത് പാകിസ്താനാണ്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കുക അംഗരാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്ലാന്റ്, മ്യാന്മര്, മാലിദ്വീപ്, ഒമാന്‍ എന്നീ രാജ്യങ്ങളാണ്. ഇതനുസരിച്ച് വര്‍ദയെന്ന പേര് നല്‍കിയത് പാകിസ്താനാണ്. ഈ വര്‍ഷമാദ്യം ചെന്നൈയെ പിടിച്ചുലച്ച നദ ചുഴലിക്കാറ്റിന് ആ പേര് നല്‍കിയത് ഒമാനായിരുന്നു.
News
ദിവസേന അല്പം നടക്കുന്നതുപോലും അകാലമരണസാധ്യത കുറയ്ക്കുമെന്ന് പഠനം
ഉദാസീനമായ ജീവിതശൈലി പിന്തുടരുന്നവരിലാണ് ഈ മാറ്റത്തിന്റെ ഗുണഫലം കൂടുതല്‍ വ്യക്തമായത്.
ദിവസേന ദീര്‍ഘനേരം വെറുതെയിരിക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ ദോഷങ്ങള്‍ ഉണ്ടാക്കുമെന്ന് ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം മുന്നറിയിപ്പ് നല്കുന്നു. എന്നാല്‍ വലിയ വ്യായാമങ്ങള്‍ ആവശ്യമില്ല ദിനചര്യയില്‍ ചെറിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുന്നതുപോലും അകാലമരണസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. നോര്‍വേ, സ്വീഡന്, അമേരിക്ക, യു.കെ. ബയോബാങ്ക് എന്നിവിടങ്ങളില്‍ നിന്നുള്ള 1,35,000 പേരുടെ ആരോഗ്യവിവരങ്ങള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയത്.
ദിവസവും പത്ത് മണിക്കൂറോളം ഇരിക്കുന്നവര്‍ വെറുതെയിരിക്കുന്ന സമയം 30 മിനിറ്റ് കുറച്ചാല്‍ അകാലമരണ സാധ്യത ഏഴ് ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പഠനം വ്യക്തമാക്കുന്നു. ഉദാസീനമായ ജീവിതശൈലി പിന്തുടരുന്നവരിലാണ് ഈ മാറ്റത്തിന്റെ ഗുണഫലം കൂടുതല്‍ വ്യക്തമായത്. ഇവരില്‍ ദിവസേന വെറും അഞ്ച് മിനിറ്റ് അധികം നടക്കുന്നതുപോലും ആരോഗ്യനില മെച്ചപ്പെടുത്തുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. ദീര്‍ഘസമയം ഇരിക്കുന്നത് ഒഴിവാക്കാന്‍ ഓരോ അരമണിക്കൂറിലും എഴുന്നേറ്റ് നില്ക്കുക, അല്പനേരം നടക്കുക, നടന്നുകൊണ്ട് ഫോണ്‍ ചെയ്യുക, ലിഫ്റ്റിന് പകരം സ്റ്റെയര്‍കേസ് ഉപയോഗിക്കുക തുടങ്ങിയ ലളിതമായ ശീലമാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യപ്പെടുന്നു.
വ്യായാമം ഒഴിവാക്കുന്ന ഉദാസീന ജീവിതശൈലി അമിതവണ്ണം, ഹൃദ്രോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം, മാനസികാരോഗ്യ പ്രശ്നങ്ങള്‍, ചിലയിനം കാന്‍സറുകള്‍ എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
Health
മെലാനോമ സ്കിന്‍ കാന്‍സര്‍; ശരീരം നല്കുന്ന മുന്നറിയിപ്പുകള്‍ ഇവ, നിസാരമാക്കരുത് ലക്ഷണങ്ങള്‍
പലപ്പോഴും ചെറിയ ലക്ഷണങ്ങളെ അവഗണിക്കുന്നതാണ് രോഗം ഗുരുതരമാകാന്‍ കാരണമാകുന്നത്. ശരീരം മുന്‍കൂട്ടി നല്കുന്ന ചില സൂചനകള്‍ ഇവയാണ്.
മെലാനോമ എന്നത് അപൂര്‍വമല്ലാത്തതും ഗുരുതരവുമായ ഒരു സ്കിന്‍ കാന്‍സറാണ്. തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ചികിത്സയിലൂടെ രോഗം നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും ചെറിയ ലക്ഷണങ്ങളെ അവഗണിക്കുന്നതാണ് രോഗം ഗുരുതരമാകാന്‍ കാരണമാകുന്നത്. ശരീരം മുന്‍കൂട്ടി നല്കുന്ന ചില സൂചനകള്‍ ഇവയാണ്. ചര്‍മ്മത്തില്‍ പെട്ടെന്ന് ഉണ്ടാകുന്ന പുതിയ പാടുകള്‍, മറുകുകള്‍, കറുത്ത പാടുകള്‍ എന്നിവ നിസാരമായി കാണരുത്. ചര്‍മ്മത്തിലെ പഴയ പുള്ളികള്‍ വലുപ്പം കൂടുക, നിറം മാറുക, രൂപഭേദം വരിക തുടങ്ങിയ മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതാണ്.
നഖങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും മെലാനോമയുടെ ലക്ഷണമായേക്കാം. നഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നേരിയ കറുത്ത വരകള്‍, നഖം പിളരുക, വിള്ളല്‍ വരിക, നഖം പൊട്ടുക അല്ലെങ്കില്‍ രൂപഭേദം സംഭവിക്കുക എന്നിവ ഗൗരവത്തോടെ കാണണം. ചര്‍മ്മത്തില്‍ ചൊറിച്ചില്‍, വ്രണം, മുറിവുകള്‍, രക്തസ്രാവം എന്നിവ ദീര്‍ഘകാലം തുടരുന്നുവെങ്കില്‍ അത് മെലാനോമ സ്കിന്‍ കാന്‍സറിന്റെ സൂചനയാകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് മുറിവുകള്‍ ഭേദമാകാതെ തുടരുന്ന സാഹചര്യത്തില്‍ വൈദ്യസഹായം തേടണം. മുഖക്കുരുവും ചിലപ്പോള്‍ മുന്നറിയിപ്പാകാം. ഒരിക്കല്‍ വന്ന മുഖക്കുരു പൂര്‍ണ്ണമായി മാറാതെ പോകുക, അല്ലെങ്കില്‍ അതേ സ്ഥലത്ത് വീണ്ടും വീണ്ടും മുഖക്കുരു വരിക തുടങ്ങിയവയും അവഗണിക്കരുത്. കാല്‍പാദത്തിലോ കൈവെള്ളയിലോ പെട്ടെന്ന് ഉണ്ടാകുന്ന മുറിവുകള്‍, ദീര്‍ഘകാലം ഭേദമാകാത്ത വ്രണങ്ങള്‍ എന്നിവയും ചിലപ്പോള്‍ സ്കിന്‍ കാന്‍സറിന്റെ ലക്ഷണങ്ങളായേക്കാം.
ശ്രദ്ധിക്കുക
മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും കാണുന്നുവെങ്കില്‍ സ്വയം രോഗനിര്‍ണയത്തിന് ശ്രമിക്കരുത്. നിര്‍ബന്ധമായും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്ത് പരിശോധനകള്‍ക്ക് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാവൂ.
News
വെനിസ്വേലയുമായി എണ്ണക്കരാർ: യു.എസിലേക്ക് അഞ്ച് കോടി ബാരൽ എണ്ണ എത്തിക്കാൻ സമ്മതിച്ചതായി ട്രംപ്
ലക്ഷക്കണക്കിന് കോടി ഡോളർ മൂല്യമുള്ള എണ്ണ വിപണി വിലക്ക് വിൽക്കുമെന്നും, ലഭിക്കുന്ന തുക വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
കരാകസ്: പ്രസിഡന്റ് നിക്കോളസ് മദൂറോയെ ലക്ഷ്യമിട്ട് അമേരിക്കൻ സൈനിക നീക്കങ്ങൾ ശക്തമായതിന് പിന്നാലെ, അഞ്ച് കോടി ബാരൽ എണ്ണ യു.എസിലേക്ക് എത്തിക്കാൻ വെനിസ്വേല സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. സമൂഹമാധ്യമ പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ലക്ഷക്കണക്കിന് കോടി ഡോളർ മൂല്യമുള്ള എണ്ണ വിപണി വിലക്ക് വിൽക്കുമെന്നും, ലഭിക്കുന്ന തുക വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ എണ്ണക്കമ്പനികൾ ഒന്നര വർഷത്തിനകം വെനിസ്വേലയിൽ സജീവമാകുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
വെനിസ്വേലയുടെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്ന ചൈനയുടെ നീക്കങ്ങൾക്കെതിരെയും ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ചൈനയ്ക്കൊപ്പം റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ച് എണ്ണ വ്യാപാരം അമേരിക്കയുമായി മാത്രം നടത്തണമെന്നാവശ്യപ്പെട്ട് പുതിയ വെനിസ്വേല പ്രസിഡന്റ് റോഡ്രിഗസിന് മേൽ ട്രംപ് സമ്മർദം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ എണ്ണക്കരുതൽ നിക്ഷേപമുള്ള രാജ്യമാണ് വെനിസ്വേല. രാജ്യത്തെ എണ്ണഖനന മേഖലയിൽ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി അമേരിക്കൻ എണ്ണക്കമ്പനികൾ ട്രംപിനെ കാണാൻ തീരുമാനിച്ചതായും വിവരം പുറത്തുവന്നു.
-
india20 hours agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
kerala19 hours agoമകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
-
News17 hours agoഡബ്ല്യുപിഎൽ: ഹർമൻപ്രീത് തിളക്കം; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് ഏഴ് വിക്കറ്റ് ജയം
-
News19 hours agoഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ച്; ഐ.സി.സി ആവശ്യം തള്ളി
-
india2 days agoമുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് ആശുപത്രിയിൽ
-
News2 days agoരാജ്യവ്യാപക പ്രതിഷേധങ്ങൾ നിയന്ത്രണത്തിലെന്ന് ഇറാൻ
-
kerala2 days agoകേരള കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാംഗം തോമസ് കുതിരവട്ടം അന്തരിച്ചു
-
kerala18 hours agoപത്തനംതിട്ടയിൽ വഴിയാത്രക്കാരെ ആക്രമിച്ച് കവർച്ച; ഒന്നാം പ്രതി പിടിയിൽ
