kerala
വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധന; ഗ്രാമിന് 35 രൂപ കൂടി
ഇറാനിലെയും വെനിസ്വേലയിലെയും അമേരിക്കന്‍ ഇടപെടലാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് രാവിലെ ഗ്രാമിന് 100 രൂപ കൂടി 13,165ലും പവന് സ്വര്‍ണത്തിന്റെ വില 800 രൂപ വര്‍ധിച്ച് 105,320 രൂപയിലെത്തിയിരുന്നു. ഉച്ചക്കു ശേഷം 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ കൂടി 13,200ലെത്തി. ഒരു പവന് സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ച് 1,05,600 രൂപയായി പുതിയ റെക്കോഡിടുകയും ചെയ്തു.
ഇറാനിലെയും വെനിസ്വേലയിലെയും അമേരിക്കന്‍ ഇടപെടലാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ഇറാനുമായി വ്യാപര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക് യു.എസ് 25 ശതമാനം പുതിയ തീരുവ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതും സ്വര്‍ണവിലയുടെ കുതിപ്പിനെ സ്വാധീനിച്ചു. ആഗോളവിപണിയിലും സ്വര്‍ണവില കുതിക്കുകയാണ്.
കഴിഞ്ഞ ഡിസംബറിലാണ് സ്വര്‍ണ വില ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് കുറഞ്ഞിരുന്നു. ജനുവരി ഒന്നിന് 99,040 രൂപയായിരുന്ന സ്വര്‍ണവില ജനുവരി അഞ്ചിന് ലക്ഷം കടന്ന് 1,00,780 രൂപയിലെത്തി. ജനുവരി ഒമ്പതുമുതല്‍ സ്വര്‍ണവില കുതിക്കുകയാണ്. വില ഇനിയും വര്‍ധിക്കുമെന്നാണ് സൂചന.
kerala
ശബരിമല സ്വര്‍ണ്ണകൊള്ള; രണ്ടാം തവണയും ഉണ്ണികൃഷ്ണന് പോറ്റിയുടെ ജാമ്യ ഹര്‍ജി തള്ളി കോടതി
രണ്ട് കേസുകളിലെയും ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്.
ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന് പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി തള്ളി കൊല്ലം വിജിലന്‍സ് കോടതി. രണ്ട് കേസുകളിലെയും ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്. ആദ്യം അറസ്റ്റിലായ ആളാണെന്നും, റിമാന്‍ഡ് 90 ദിവസം ആകുന്നു എന്നുമാണ് പോറ്റി കോടതിയില്‍ വാദിച്ചത്.
എന്നാല്‍ ഇനിയും തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ ഉണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് ജാമ്യ ഹര്‍ജി തള്ളിയത്. രണ്ടാം തവണയാണ് ഉണ്ണികൃഷ്ണന് പോറ്റിക്ക് ജാമ്യം നിഷേധിക്കുന്നത്. ആദ്യം സമര്‍പ്പിച്ച ജാമ്യപേക്ഷകള്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും വിജിലന്‍സ് കോടതിയെ സമീപിച്ചത്.
അതേസമയം ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും 14 ദിവസത്തേക്ക് ഇന്നലെ റിമാന്‍ഡ് ചെയ്തു. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കര്‍ദാസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കൊല്ലം ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.
kerala
തൃശ്ശൂരില്‍ 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു
രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കലോത്സവത്തിന്റെ കൊടി ഉയര്‍ത്തി.
തൃശ്ശൂര്‍: തൃശ്ശൂരില്‍ 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് കേരള സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി ശിവന്‍കുട്ടി, സര്‍വംമായ സിനിമയിലെ നായിക റിയ ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കലോത്സവത്തിന്റെ കൊടി ഉയര്‍ത്തി. കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും വേദിയിലെത്തി.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; കൊടിമരം മാറ്റിസ്ഥാപിച്ചത് അന്വേഷിക്കാനൊരുങ്ങി എസ്ഐടി
ഹൈക്കോടതി നിര്‍ദേശപ്രകാശം എസ്ഐടിയും ദേവസ്വം വിജിലന്‍സും അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൊടിമരം മാറ്റിസ്ഥാപിച്ചതും ഇനി എസ്ഐടി അന്വേഷണ പരിധിയില്‍. പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്. ഹൈക്കോടതി നിര്‍ദേശപ്രകാശം എസ്ഐടിയും ദേവസ്വം വിജിലന്‍സും അന്വേഷണം ആരംഭിച്ചു.
2017ലാണ് ശബരിമലയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചത്. കൊടിമര നിര്‍മ്മാണവും ഇനി എസ്ഐടി അന്വേഷിക്കും. തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരില്‍ നിന്നും എസ്ഐടി സംഘം മൊഴിയെടുത്തിനെതുടര്‍ന്നാണ് കൊടിമരം മാറ്റിസ്ഥാപിച്ചത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ്ഐടിക്ക് ലഭ്യമായത്.
പഴയ കൊടിമരം ജീര്‍ണിച്ച അവസ്ഥയില്‍ ആയതോടെയാണ് മാറ്റിസ്ഥാപിക്കുന്നത്. കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനത്തിനും അഷ്ടദിക്ക് പാലകന്മാര്ക്കും വര്‍ഷങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. രാജാവിന് കാലഘട്ടത്തില്‍ സമ്മാനം ലഭിച്ചതാണെന്നാണ് രേഖകളില്‍ പറയുന്നത്. കൊടിമരം മാറ്റിസ്ഥാപിക്കുമ്പോള്‍ ഈ വാജി വാഹനം തന്ത്രിയുടെ പക്കല്‍ ഏല്‍പ്പിച്ചു. എന്നാല്‍, ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തില്‍ അഷ്ടദിക്ക്പാലകന്മാര്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വെച്ചിരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ശില്‍പ്പമാണ് വാജിവാഹനം. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതാണ് ഇത്. 2017 ലാണ് ശബരിമലയില്‍ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജിവാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്. കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് ശേഷം എസ്ഐടി സംഘം തന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
-
GULF3 days agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala3 days agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
-
india19 hours agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
kerala18 hours agoമകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
-
kerala16 hours agoപത്തനംതിട്ടയിൽ വഴിയാത്രക്കാരെ ആക്രമിച്ച് കവർച്ച; ഒന്നാം പ്രതി പിടിയിൽ
-
News2 days agoവനിതാ പ്രീമിയർ ലീഗ്: യുപി വാരിയേഴ്സിനെ ഒൻപത് വിക്കറ്റിന് തകർത്ത് ആർസിബി
-
News2 days agoവെനിസ്വേലയുമായി എണ്ണക്കരാർ: യു.എസിലേക്ക് അഞ്ച് കോടി ബാരൽ എണ്ണ എത്തിക്കാൻ സമ്മതിച്ചതായി ട്രംപ്
-
News16 hours agoഡബ്ല്യുപിഎൽ: ഹർമൻപ്രീത് തിളക്കം; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് ഏഴ് വിക്കറ്റ് ജയം
